തട്ടുകടയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു, പേര് കിയാൻ


കൊച്ചി: തട്ടുകടയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. എറണാകുളം ജനറല്‍ ആശുപത്രിയിലെ പ്രത്യേക നവജാത ശിശു പരിചരണ വിഭാഗത്തില്‍ (SNCU) നിന്ന് കുഞ്ഞിനെ സമിതി ഏറ്റുവാങ്ങുകയായിരുന്നു.തുടർന്ന്, കുഞ്ഞിനെ അങ്കമാലിയിലെ നവജാത ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു. പേർഷ്യൻ, അറബിക് ഭാഷകളില്‍ 'രാജാവ്' എന്ന് അർഥം വരുന്ന 'കിയാൻ' എന്ന പേരാണ് കുഞ്ഞിനായി അധികൃതർ നല്‍കിയിരിക്കുന്നത്.

Post a Comment

Previous Post Next Post