സുല്‍ത്താൻ ബൂട്ടഴിക്കുന്നു ; തോല്‍വിക്ക് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച്‌ നെയ്മര്‍


അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച്‌ നെയ്മർ. നോർവെയോടേറ്റ ലോകകപ്പ് പ്രീക്വാർട്ടർ തോല്‍വിക്ക് പിന്നാലെയാണ് പ്രഖ്യാപനം.മത്സരത്തില്‍ നോർവെക്കെതിരെ പെനാല്‍റ്റിയിലൂടെ ബ്രസീലിന്റെ ഗോള്‍ നേടിയത് നെയ്മറായിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്രസീല്‍ നോർവെയോട് പരാജയപ്പെട്ടത്.
മത്സരത്തിന് ശേഷം വികാരാധീനനായി സംസാരിച്ച 34-കാരനായ നെയ്മർ, ദേശീയ ടീമിനൊപ്പമുള്ള തന്റെ യാത്ര അവസാനിച്ചതായി മാധ്യമങ്ങളോട് പറഞ്ഞു."ഞാൻ പരമാവധി ശ്രമിച്ചു, ഒരുപാട് ശ്രമിച്ചു. എന്നാല്‍ ഇപ്പോള്‍ എല്ലാം അവസാനിച്ചിരിക്കുന്നു. എവിടെയാണോ ഞാൻ തുടങ്ങിയത്, അവിടെത്തന്നെ ഇത് പൂർത്തിയാക്കുന്നു."
ബ്രസീലിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമാണ് നെയ്മർ . 139 കളികളില്‍ നിന്ന് രാജ്യത്തിനായി നെയ്മർ നേടിയത് 80 ഗോള്‍. പരിക്ക് കാരണം വിട്ടുനിന്ന നെയ്മർ ബ്രസീല്‍ ടീമിലെത്തിയത് 2 വർഷത്തിനും 8 മാസത്തിനും ശേഷമാണ് ഇപ്പോള്‍ ടീമിലെത്തിയത്.

Post a Comment

Previous Post Next Post