ഓണവിപണിയില്‍ ആശ്വാസം; കേര വെളിച്ചെണ്ണയ്ക്ക് വില കുറച്ചു, ഒരു ലിറ്ററിന് 299 രൂപ


കണ്ണൂർ : ഓണവിപണി മുന്നില്‍ക്കണ്ട് ഉപഭോക്താക്കള്‍ക്ക് ആശ്വാസവുമായി കേരഫെഡ്. കേര വെളിച്ചെണ്ണയുടെ വില കുറച്ചതായി അധികൃതർ അറിയിച്ചു.
ഒരു ലിറ്റർ പാക്കറ്റിന്റെ വില 332 രൂപയില്‍ നിന്ന് 299 രൂപയായും 500 മില്ലി ലിറ്റർ പാക്കറ്റിന്റെ വില 167 രൂപയില്‍ നിന്ന് 151 രൂപയായും കുറഞ്ഞു.
വിപണിയില്‍ കേര വെളിച്ചെണ്ണയുടെ പേരിനോടും പാക്കറ്റിന്റെ ഡിസൈനിനോടും സാദൃശ്യമുള്ള നിരവധി വ്യാജ ബ്രാൻഡുകള്‍ സജീവമാണെന്ന് കേരഫെഡ് അധികൃതർ മുന്നറിയിപ്പ് നല്‍കി.
ഉപഭോക്താക്കള്‍ വഞ്ചിതരാകാതിരിക്കാൻ കേരഫെഡിന്റെ ഔദ്യോഗിക ലോഗോ ശ്രദ്ധിച്ച്‌ ഉറപ്പുവരുത്തിയതിന് ശേഷം മാത്രം വെളിച്ചെണ്ണ വാങ്ങണമെന്നും അധികൃതർ അറിയിച്ചു.

Post a Comment

Previous Post Next Post