2-0ന്റെ ആധികാരിക ജയത്തോടെ സ്പാനിഷ് പട ഫൈനലില്‍ ;ഇംഗ്ലണ്ട് അല്ലെങ്കില്‍ അര്‍ജന്റീന ആരാണ് എതിരാളികള്‍


കളിക്ക് മുൻപ് ഏത് പ്രതിരോധവും വിറപ്പിക്കാൻ കെല്‍പ്പുള്ള ടീമാണ് ഫ്രാൻസ് എന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തല്‍.
കിലിയൻ എംബാപ്പെ, ഉസ്മാൻ ഡെംബെലെ, മൈക്കല്‍ ഒലീസെ എന്നിവരടങ്ങിയ ട്രിപ്പിള്‍ എഞ്ചിന്റെ കരുത്തില്‍ സ്പെയിനിന്റെ പ്രതിരോധം തകർക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഫ്രഞ്ച് ആരാധകർ.
എന്നാല്‍ ലൂയിസ് ഡി ലാ ഫുയെന്റെയുടെ സ്പെയിൻ ആ കണക്കുകൂട്ടലുകള്‍ എല്ലാം തെറ്റിച്ചു.തുടക്കം മുതല്‍ തന്നെ മധ്യനിരയില്‍ കളി നിയന്ത്രിക്കുക എന്ന തന്ത്രമാണ് സ്പെയിൻ പുറത്തെടുത്തത്. പെഡ്രിയെ ആദ്യ ഇലവനില്‍ നിന്ന് മാറ്റി ഡാനി ഒല്‍മോ, റോഡ്രി, ഫാബിയാൻ റൂയിസ് എന്നിവരെ ഇറക്കിയ നീക്കം ഫലം കണ്ടു.

Post a Comment

Previous Post Next Post