സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന് ഒരു പവന് 1,000 രൂപ കുറഞ്ഞതോടെ വിപണിവില ₹1,06,520 ആയി. ഗ്രാമിന് ₹125 കുറഞ്ഞ് ₹13,315 എന്ന നിരക്കിലാണ് ഇന്നത്തെ വില.
24 കാരറ്റ് സ്വർണത്തിനും ഇന്ന് വലിയ വിലക്കുറവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് ₹136 കുറഞ്ഞ് ₹14,526 ആയി. ഒരു പവന് ₹1,088 കുറഞ്ഞ് ₹1,16,208 എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണവിലയിൽ നേരിയ കുറവുകൾ മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്. ഇന്നലെയാണ് 22 കാരറ്റ് സ്വർണത്തിന് പവന് ₹80 കുറഞ്ഞ് ₹1,07,520 ആയത്. അതിന് മുമ്പ് ജൂലൈ 4-ന് പവന് ₹200 കുറഞ്ഞ് ₹1,07,600 രൂപയായിരുന്നു വില. ഇന്നത്തെ വൻ ഇടിവോടെ സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് ആശ്വാസമായി.
Post a Comment