ഓണത്തിന് കേരളത്തിലേക്ക് 100 പ്രത്യേക ട്രെയിനുകള്‍; പ്രഖ്യാപനവുമായി റെയില്‍വേ മന്ത്രി


ഓണക്കാലത്തെ തിരക്ക് നിയന്ത്രിക്കുന്നതിനായി കേരളത്തിലേക്ക് 100 അധിക ട്രെയിനുകള്‍ സർവീസ് നടത്തുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
ആഘോഷകാല യാത്രാ തിരക്ക് പരിഗണിച്ചാണ് പ്രത്യേക ക്രമീകരണം.പ്രത്യേക ട്രെയിനുകളുടെ സമയക്രമം, റൂട്ടുകള്‍, സ്റ്റോപ്പുകള്‍ എന്നിവയുടെ വിശദാംശങ്ങള്‍ ഉടൻ പ്രഖ്യാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നാട്ടിലേക്ക് വരുന്ന മലയാളികള്‍ക്ക് ഈ പ്രഖ്യാപനം വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.

Post a Comment

Previous Post Next Post