ഡല്‍ഹി | പ്രമുഖ മെസ്സേജിങ് ആപ്പായ വാട്സാപ്പ് ഉപയോക്താക്കളുടെ സ്വകാര്യത കൂടുതല്‍ ശക്തമാക്കുന്നതിനായി പുതിയ യൂസർനെയിം (WhatsApp Username) ഫീച്ചർ അവതരിപ്പിക്കുന്നു.
പുതിയ ആളുകളുമായി ഫോണ്‍ നമ്പർ പങ്കിടാതെ തന്നെ ചാറ്റ് ചെയ്യാൻ സഹായിക്കുന്നതാണ് ഈ ഫീച്ചർ. ഈ ആഴ്ച മുതല്‍ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ യൂസർനെയിമുകള്‍ മുൻകൂട്ടി റിസർവ് ചെയ്യാനുള്ള അവസരം വാട്സാപ്പ് ഒരുക്കിയിട്ടുണ്ട്. ഈ വർഷം അവസാനം ഫീച്ചർ ഔദ്യോഗികമായി ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായാണ് ഈ നടപടി.
ലോകമെമ്പാടുമായി മുന്നൂറ് കോടിയിലധികം ഉപയോക്താക്കള്‍ വാട്സാപ്പ് ഉപയോഗിക്കുന്നതിനാല്‍ ഒരേ പേരുകള്‍ വരാൻ സാധ്യതയുള്ളതിനാലാണ് കമ്പനി നേരത്തെ തന്നെ റിസർവേഷൻ ആരംഭിച്ചത്. ഉപയോക്താക്കള്‍ക്ക് തനതായ യൂസർനെയിമുകള്‍ തിരഞ്ഞെടുക്കാം. ഇതിനായി ഒരു യൂസർനെയിം ജനറേറ്റർ (Username Generator) സഹായവും ലഭ്യമാണ്. ക്രിയേറ്റർമാർ, ചെറുകിട ബിസിനസുകള്‍, മറ്റ് ഓർഗനൈസേഷനുകള്‍ എന്നിവർക്ക് അവരുടെ നിലവിലുള്ള ഇൻസ്റ്റാഗ്രാം അല്ലെങ്കില്‍ ഫേസ്ബുക്ക് യൂസർനെയിം തന്നെ വാട്സാപ്പിലും ക്ലെയിം ചെയ്യാനുള്ള ഓപ്ഷനും നല്‍കിയിട്ടുണ്ട്.
വാട്സാപ്പ് കൂടുതല്‍ പ്രൈവറ്റ് ആക്കുന്നതിന്റെ ഭാഗമായാണ് ഈ ഫീച്ചർ. ഇതിനായി പ്രത്യേക ഡയറക്ടറിയോ നിർദ്ദേശങ്ങളോ ഉണ്ടാകില്ല. ഒരാള്‍ക്ക് നിങ്ങളെ ആദ്യമായി ബന്ധപ്പെടണമെങ്കില്‍ നിങ്ങളുടെ കൃത്യമായ യൂസർനെയിം അറിഞ്ഞിരിക്കണം. യൂസർനെയിം വഴി ആർക്കൊക്കെ ബന്ധപ്പെടാമെന്ന് നിയന്ത്രിക്കാൻ പ്രത്യേക യൂസർനെയിം കീ (Username Key) സംവിധാനവും ഒരുക്കിയിട്ടുണ്ട്.
WhatsApp മെസ്സേജുകള്‍ ഇനി ആരും ഒളിഞ്ഞുനോക്കില്ല; ഈ രഹസ്യ സെറ്റിംഗ്സ് ഉടനടി ഓണ്‍ ചെയ്യൂ യൂസർനെയിം എനേബിള്‍ ചെയ്താല്‍ ആദ്യമായി ഒരു വ്യക്തിക്കോ ബിസിനസിനോ മെസ്സേജ് അയക്കുമ്പോള്‍ അവർക്ക് നിങ്ങളുടെ ഫോണ്‍ നമ്പർ കാണാൻ സാധിക്കില്ല. വാട്സാപ്പിന്റെ ഏറ്റവും പുതിയ വേർഷനില്‍
സെറ്റിങ്സ് > അക്കൗണ്ട് > യൂസർനെയിം (Settings > Account > Username)
എന്ന ക്രമീകരണത്തിലൂടെ യൂസർനെയിം റിസർവ് ചെയ്യാം. വരും മാസങ്ങളില്‍ എല്ലാ രാജ്യങ്ങളിലും ഘട്ടഘട്ടമായി ഈ ഫീച്ചർ ലഭ്യമാക്കും.
Post a Comment