വാഷിംഗ് മെഷീനിലാണോ തുണി കഴുകുന്നത്; എട്ട് കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും


കാലഘട്ടത്തില്‍ എല്ലാവീടുകളിലും കാണുന്ന ഒന്നാണ് വാഷിംഗ് മെഷീൻ. എന്നാല്‍ ഇതില്‍ കഴുകുമ്പോള്‍ തുണികള്‍ വളരെ പെട്ടെന്ന് കേടാകുന്നുവെന്നത് പലരും നേരിടുന്ന പ്രശ്നമാണ്.
പലപ്പോഴും നാം ചെയ്യുന്ന ചില തെറ്റുകളാണ് അതിന് കാരണം. വാഷിംഗ് മെഷീനില്‍ തുണി കഴുകുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. അവ എന്തൊക്കെയാണെന്ന് നോക്കാം.

1. 
വാഷിംഗ് മെഷീനില്‍ വെള്ള നിറമുള്ള വസ്ത്രങ്ങള്‍ പ്രത്യേകം കഴുകുക.
2. 
ഷർട്ട്, പാന്റ് എന്നിവയുടെ ബട്ടണുകളു സിപ്പുകളും അടച്ചശേഷം വേണം കഴുക്കാനിടാൻ. ഇല്ലെങ്കില്‍ ഇവ മറ്റ് തുണികളില്‍ കുടുങ്ങുന്നു.
3. 
വാഷിംഗ് മെഷീനില്‍ അമിതമായി തുണി ഇടരുത്.
ഡ്രമ്മിന്റെ ഏകദേശം 75 ശതമാനം മാത്രമേ നിറയ്ക്കാവൂ. എങ്കില്‍ മാത്രമേ തുണികള്‍ നന്നായി വൃത്തിയാവുകയുള്ളൂ.
4. 
ബെഡ് ഷീറ്റ്, പുതപ്പ്, ടവല്‍ എന്നിവ ചെറിയ വസ്ത്രങ്ങളുടെ ഒപ്പം കഴുകരുത്.
5. 
കഴുകി കഴിഞ്ഞാല്‍ ഉടൻ തന്നെ തുണികള്‍ മെഷീനില്‍ നിന്ന് എടുക്കണം.
6. 
തുണികള്‍ മെഷീനില്‍ ഇടുന്നതിന് മുൻപ് അതിന്റെ പോക്കറ്റുകള്‍ പരിശോധിക്കണം. നാണയമോ പേപ്പറോ പോലുള്ള വസ്തുക്കള്‍ കിടന്നാല്‍ അത് ഉടൻ നീക്കം ചെയ്യണം.
7. 
മെഷീനില്‍ അമിതമായി സോപ്പ് പൊടിയോ ലിക്വിഡോ ഉപയോഗിക്കരുത്. ഇത് വസ്ത്രങ്ങളില്‍ അവ അവശേഷിക്കുന്നതിന് കാരണമാകും.
8. 
തുണിയുടെ സ്വഭാവം അനുസരിച്ച്‌ ശരിയായ വാഷ് സെെക്കിളും വെള്ളത്തിന്റെ ചൂടും തിരഞ്ഞെടുക്കുക.

Post a Comment

Previous Post Next Post