താമരശ്ശേരി: താമരശ്ശേരിയില്‍ നിന്ന് വ്യാഴാഴ്ച ഉച്ചയോടെ കാണാതായ മൂന്ന് പ്രായപൂർത്തിയാകാത്ത വിദ്യാർഥികളെയും കണ്ടെത്തി.
മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് മൂന്നുപേരെയും സുരക്ഷിതരായി കണ്ടെത്തിയത്. വയനാട് ചിത്രഗിരി വനമേഖലയോട് ചേർന്ന കാപ്പിത്തോട്ട പരിസരത്തുനിന്നാണ് ഇവരെ കണ്ടെത്തിയത്.
കാണാതായ പതിനഞ്ചുകാരനെ ആദ്യം വൈകിട്ട് 6.30ഓടെ കണ്ടെത്തി. തുടർന്ന് ഒപ്പമുണ്ടായിരുന്ന പതിനേഴുകാരനെയും പെണ്‍സുഹൃത്തായ പതിനഞ്ചുകാരിയെയും കണ്ടെത്താൻ പൊലീസ്, നാട്ടുകാർ, രക്ഷാപ്രവർത്തകർ എന്നിവർ ചേർന്ന് നടത്തിയ നാലര മണിക്കൂർ നീണ്ട തിരച്ചിലിനൊടുവില്‍ രാത്രി 11 മണിക്ക് ശേഷമാണ് ഇരുവരെയും കണ്ടെത്താനായത്.
മൂവരെയും സുരക്ഷിതരായി കണ്ടെത്തിയതോടെ ആശങ്കയ്ക്ക് വിരാമമായി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Post a Comment