സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്ന് റിപ്പോർട്ട്. കൂടുതല്‍ വൈദ്യുതി വാങ്ങാനുള്ള കെഎസ്‌ഇബിയുടെ നീക്കം വിജയിക്കാത്ത സാഹചര്യത്തിലാണ് നിയന്ത്രണം തുടരാൻ തീരുമാനിച്ചിരിക്കുന്നത്.
മഴ ദുർബലമായാല്‍ വൈദ്യുതി പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകാനിടയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
നിലവില്‍ ഉയർന്ന നിലയ്ക്ക് വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമ്മിഷൻ അനുമതി നല്‍കിയിട്ടുണ്ട്. അതേ സമയം അപ്രഖ്യാപിത ലോഡ് ഷെഡിങ്ങിനെതിരേ വ്യാപക വിമർശനമുള്ളതായും കമ്മിഷന്റെ റിപ്പോർട്ടിലുണ്ട്.ഉപഭോക്താക്കളെ കുറഞ്ഞത് ഒരു മണിക്കൂർ മുമ്പെങ്കിലും നിയന്ത്രണത്തെക്കുറിച്ച് അറിയിക്കണമെന്ന നിർദേശവും കമ്മിഷൻ മുന്നോട്ടുവെച്ചിട്ടുണ്ട്.മണ്‍സൂണ്‍ ശക്തമായാല്‍ വൈദ്യുതി വാങ്ങുന്നതിലെ ചെലവ് കുറയ്ക്കണമെന്നും റിപ്പോർട്ടില്‍ ശുപാർശ ചെയ്യുന്നു.അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്ങിനെതിരെ വ്യാപക വിമര്‍ശമുള്ളതായും കമ്മീഷന്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍വര്‍ഷങ്ങളിലെ ജൂണ്‍ മാസങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം ദൈനംദിന വൈദ്യുതി ഉപഭോഗത്തിലും പീക്ക് ആവശ്യകതയിലും ഗണ്യമായ വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഫുട്‌ബോള്‍ ലോകകപ്പ് മത്സരം കാണാന്‍ രാത്രി വൈകിയും ആളുകള്‍ ഉണര്‍ന്നിരിക്കുന്നതിനാല്‍ രാത്രിയില്‍ വൈദ്യുതി ഉപഭോഗം കൂടുതലാണെന്നാണ് കെഎസ്‌ഇബിയുടെ വിലയിരുത്തല്‍.
Post a Comment