നടുവിൽ:നടുവിലിനും കരുവഞ്ചാലിനുമിടയിലുള്ള താവുകുന്ന് വളവിൽ ക്രെയിൻ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. ബുധനാഴ്ച രാത്രിയാണ് (24.06.2026) നാടിനെ നടുക്കിയ അപകടം ഉണ്ടായത്. അപകടത്തിൽ ക്രെയിൻ ഓപ്പറേറ്റർക്ക് പരിക്കേറ്റു.
നിയന്ത്രണം വിട്ട ക്രെയിൻ റോഡരികിലെ സംരക്ഷണ ഭിത്തി തകർത്ത് താഴ്ചയുള്ള കൊക്കയിലേക്ക് പതിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടം നടന്നയുടൻ തന്നെ പ്രദേശവാസികളും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയാണ് ഓപ്പറേറ്ററെ പുറത്തെടുത്തത്. ഇദ്ദേഹത്തെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന. ക്രെയിൻ കൊക്കയിൽ നിന്നും ഉയർത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. വളവുകളിലെ അമിതവേഗതയോ സാങ്കേതിക തകരാറോ ആകാം അപകടത്തിന് കാരണമെന്നാണ് സംശയിക്കുന്നത്.
Post a Comment