ന്യൂഡൽഹി: രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന പെട്രോൾ, ഡീസൽ വില്പന നിയന്ത്രണങ്ങൾ ജൂലൈ 1 മുതൽ പൂർണ്ണമായും പിൻവലിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. തിങ്കളാഴ്ച പുറത്തിറക്കിയ ഔദ്യോഗിക ഉത്തരവിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെത്തുടർന്ന് ആഗോള വിതരണ ശൃംഖല തകിടം മറിയുകയും ഇന്ധനലഭ്യതയിൽ ആശങ്ക ഉയരുകയും ചെയ്തതിനെ തുടർന്നാണ് ഈ മാസം ആദ്യം ഇന്ധന വിതരണത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
വാണിജ്യ ഉപഭോക്താക്കൾ റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് സർക്കാർ വിലക്കിയിരുന്നു. ഒരു ഉപഭോക്താവിന് പ്രതിദിനം 200 ലിറ്റർ ഡീസലായും വില്പന പരിമിതപ്പെടുത്തിയിരുന്നു.
Post a Comment