തൃശൂര്‍ നഗരത്തില്‍ ബംഗാളികള്‍ക്ക് മാത്രമായി പെണ്‍വാണിഭ കേന്ദ്രം ; നടത്തിയിരുന്നത് ഒഡീഷക്കാരന്‍, അന്യസംസ്ഥാന തൊഴിലാളി തര്‍ക്കത്തിനിടയില്‍ കൊല്ലപ്പെട്ടു


തൃശൂര്‍: തൃശൂര്‍ നഗരത്തിലെ പെണ്‍വാണിഭ കേന്ദ്രത്തില്‍ ഇതരസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു. ഒഡീഷ സ്വദേശിയായ ധന്‍പതി നായിക്ക് ആണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ അസം, ഒഡീഷ സ്വദേശികളായ നാല് സ്ത്രീകളെയും രണ്ട് പുരുഷന്‍മാരെയും പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ പതിനെട്ടിനാണ് നഗരത്തിലെ ഹോട്ടലില്‍ ജോലി ചെയ്യുന്ന ഒഡീഷ സ്വദേശികളായ കാര്‍ത്തിക് നായിക്, മക്രഹാജി, തൃണാദ് മാദി, ധന്‍പതി നായിക്ക് എന്നിവര്‍ പെണ്‍വാണിഭ കേന്ദ്രത്തിലെത്തിയത്. പിന്നീട്, പണം നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് പുറത്തേക്കിറങ്ങിയ ഇവരെ അകത്തേക്കു വിളിച്ച്‌ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
ധന്‍പതി നായിക്കിന് തലേച്ചാറിനാണു പരുക്കേറ്റത്. സാരമായി പരുക്കേറ്റ നിലയില്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ മരിച്ചു. ഒഡീഷ സ്വദേശിയായ ബിച്ചു നായിക്കാണു തൃശൂര്‍ നഗരത്തില്‍ ഇരുനില വീട് വാടകയ്‌ക്കെടുത്ത് പെണ്‍വാണിഭ കേന്ദ്രം നടത്തിയിരുന്നതെന്നു പോലീസ് പറഞ്ഞു.

Post a Comment

Previous Post Next Post