തളിപ്പറമ്പ്: തളിപ്പറമ്പില്‍ വീണ്ടും ഓപ്പറേഷൻ തൂഫാൻ റെയ്ഡ് നടത്തി. എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിലായി.തളിപ്പറമ്പ് ആസാദ് നഗറിലെ സുബൈദ മൻസിലില്‍ പി.പി.ഷഹീർ(36), പഴയങ്ങാടി മാടായി ആർ.സി.ചർച്ചിന് സമീപത്തെ സി.പി.ഹൗസില്‍ സി.പി.അറഫാത്ത്(39) എന്നിവരെയാണ് ജില്ല റൂറല്‍ പോലീസ് മേധാവിയുടെ കീഴില്‍ പ്രവർത്തിക്കുന്ന ലഹരിവിരുദ്ധ സേനയായ ഡാൻസാഫും തളിപ്പറമ്പ് പോലീസും സംയുക്തമായി പിടികൂടിയത്.
ഓപ്പറേഷൻ തൂഫാൻ റെയ്ഡ്: തളിപ്പറമ്പില്‍ രണ്ട് പേര്‍ അറസ്റ്റില്‍
Alakode News
0
Post a Comment