മസാലപ്പൊടിയുമായി വന്ന പിക്ക് അപ്പ് വാൻ നിയന്ത്രണം വിട്ട് മതിലിലിടിച്ചു മറിഞ്ഞു; ആർക്കും പരിക്കില്ല



നടുവിൽ: നടുവിൽ - തളിപ്പറമ്പ് റൂട്ടിൽ നിയന്ത്രണം വിട്ട പിക്ക് അപ്പ് വാൻ വീട്ടു മതിലിലിടിച്ചു മറിഞ്ഞു. ശനിയാഴ്ച പകൽ സമയത്തായിരുന്നു അപകടം. നടുവിൽ ബാലവാടിക്കും താവുകുന്ന് കവലയ്ക്കും ഇടയിൽ തൃക്കോവിൽ ക്ഷേത്രം റോഡിനു സമീപമാണ് സംഭവം നടന്നത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
കരുവഞ്ചാലിൽ നിന്നും മസാലപ്പൊടികളുമായി നടുവിൽ ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട വാഹനം റോഡരികിലെ വീടിന്റെ മതിലിലേക്ക് ഇടിച്ചു കയറി മറിയുകയായിരുന്നു.

Post a Comment

Previous Post Next Post