ഡല്‍ഹി: ഇന്ത്യയില്‍ ഏർപ്പെടുത്തിയിരുന്ന താത്കാലിക നിരോധനത്തിന് ശേഷം ടെലഗ്രാം മെസ്സേജിംഗ് ആപ്പിന്റെ സേവനങ്ങള്‍ പൂർണ്ണതോതില്‍ പുനഃസ്ഥാപിച്ചു തുടങ്ങി.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആപ്പ് ഇപ്പോള്‍ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ അയക്കാനും സ്വീകരിക്കാനും തടസ്സമില്ലാതെ സാധിക്കുന്നുണ്ട്.
എന്നാല്‍, ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ ഇന്ന് രാവിലെ 11 മണി വരെ ആപ്പ് പുനഃസ്ഥാപിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നീറ്റ്-യുജി പുനപ്പരീക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ താല്‍ക്കാലിക നിരോധനം നീക്കണമെന്ന ടെലിഗ്രാമിന്റെ ഹർജി കോടതി തള്ളിയതിനെ തുടർന്നാണ് രാജ്യത്ത് ആപ്പിന് വിലക്ക് വീണത്.
ജൂണ്‍ 16 മുതല്‍ ജൂണ്‍ 22 വരെയായിരുന്നു ഈ കർശന നിയന്ത്രണങ്ങള്‍ നിലനിന്നിരുന്നത്. ഓണ്‍ലൈൻ പ്ലാറ്റ്‌ഫോമുകളുടെ സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, സർക്കാരിന്റെ അധികാര പരിധികള്‍ എന്നിവയെച്ചൊല്ലി വലിയ രീതിയിലുള്ള ചർച്ചകള്‍ക്കാണ് ഈ നിരോധനം രാജ്യത്ത് വഴിതുറന്നത്.
Post a Comment