പകര്‍ച്ചവ്യാധിയില്‍ വിറച്ച്‌ കേരളം; 159 പേര്‍ക്ക് ഡെങ്കിപ്പനി, 15 പേര്‍ക്ക് കൂടി ഷിഗെല്ല, 22 പേര്‍ക്ക് എലിപ്പനി


തിരുവനന്തപുരം:  സംസ്ഥാനത്ത് പകർച്ചവ്യാധികള്‍ പടരുന്നു. ഇന്ന് മാത്രം സംസ്ഥാനത്ത് 159 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.
ഒരാള്‍ ഡെങ്കിപ്പനി ബാധിച്ച്‌ മരിച്ചു. 15 പേർക്ക് കൂടി ഷിഗെല്ലയും 22 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. ഒരാള്‍ക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ 13,747 പനി ബാധിതരുണ്ട്.
നിപ രോഗബാധിതന്‍റെ സമ്പർക്കപ്പട്ടികയില്‍ 21 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കിയ കുറഞ്ഞ റിസ്ക് വിഭാഗത്തില്‍പെട്ട 11 പേരെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി. നിരീക്ഷണ വേളയില്‍ ഒരു രോഗലക്ഷണങ്ങളും ഉണ്ടാകാത്തതിനെതുടർന്നാണിത്.

Post a Comment

Previous Post Next Post