പിലാത്തറയില്‍ ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു


പിലാത്തറ: പിലാത്തറയില്‍ ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു. മണിയറ സ്വദേശി കെ പി അജ്നാസ് (19) ആണ് മരിച്ചത്.
ബുധനാഴ്ച വൈകീട്ട് 6:50 മണി യോടെപിലാത്തറ സ്റ്റീല്‍ ലൈനിന് സമീപമാണ് അപകടം നടന്നത്. പിലാത്തറ ഭാഗത്ത് നിന്ന് മാതമംഗലത്തേക്ക് പോകുകയായിരുന്ന അജ്നാസ് ഓടിച്ച സ്കൂട്ടി മാതമംഗലം ഭാഗത്ത് നിന്നും വരികയായിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.ഉടൻ കണ്ണൂർ ഗവ മെഡിക്കല്‍ കോളേജിലെ ത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. പിതാവ് എം കെ ഗഫൂർ( മർവ്വ ട്രാവല്‍സ് പിലാത്തറ ). മാതാവ് : കെ പി റുബൈല.സഹോദരങ്ങള്‍:റബിയ, അഫ്നാൻ. പരിയാരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. പരിക്കേറ്റ ബൈക്ക് യാത്രികൻ കണ്ടോ ന്താറിലെ മോഹനനെ (54) പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post