ഇനി വേണ്ട !! അധ്യാപകര്‍ക്കും സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന്‌ വിലക്കി:കാസർകോട്‌ ജില്ലാ വിദ്യാഭ്യാസ ഓഫീസർ


കാസർകോട്: സ്‌കൂളില്‍ അധ്യാപകർക്കും മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന്‌ വിലക്ക്‌. ജോലിസമയത്ത് അധ്യാപകർ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നില്ലെന്നും സമൂഹമാധ്യമങ്ങളില്‍ ഇടപെടുന്നില്ലെന്നും പ്രധാനാധ്യാപകർ ഉറപ്പുവരുത്തണമെന്ന് നിർദേശം.
കാസർകോട്‌ ജില്ലാ വിദ്യാഭ്യാസ ഓഫീസറാണ്‌ ഇതു സംബന്ധിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചത്‌.
അധ്യാപകർ ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും സമൂഹമാധ്യമത്തില്‍ ഇടപെടുന്നതും ഒഴിവാക്കണം. ക്ലാസ്‌ മുറികളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുപോകാൻ പാടില്ലെന്നും നിർദേശമുണ്ട്‌.

Post a Comment

Previous Post Next Post