വാഹനാപകടത്തിൽ പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു


ആലക്കോട്: ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികി ത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കാർത്തികപുരം ടൗണിന് സമീപത്തെ കൊങ്ങോലയിൽ ജോസ് (ജോസഫ് -77) ആണ് മരിച്ചത്. കഴിഞ്ഞ 29ന് രാവിലെ കാർത്തികപുരം ടൗണിൽ വച്ചാ യിരുന്നു അപകടം. കാർത്തിക പുരത്തെ ഇല്ലിക്ക മുറിയിൽ ജോസിനൊപ്പം (58) സ്‌കൂട്ടിയിൽ സഞ്ചരിക്കുന്നതിനിടെ ബൈക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. കാർത്തിക പുരം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലെ മുൻ കപ്യാരാണ്. പള്ളിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. സ്കൂട്ടി യാത്രികരായ ഇരുവർക്കും പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ കൊങ്ങോലയിൽ ജോസ് പരിയാരം മെഡി. കോളേജിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെയാണ് മരണം.  സംസ്കാരം 
ഇന്ന് രാവിലെ പത്ത് മണിക്ക് കാർത്തികപുരം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. 

Post a Comment

Previous Post Next Post