എന്നാലും എന്റെ മോനെ...ധൈര്യം അപാരം .....! കണ്ണൂരില്‍ പൊലീസ് ജീപ്പ് മോഷ്ടിച്ചു; പ്രതി പിടിയില്‍


കണ്ണൂർ: കണ്ണൂരില്‍ പൊലീസ് ജീപ്പ് മോഷ്ടിച്ചു. ഇന്നലെ അർധരാത്രിയോടെയാണ് സൈബർ സെല്ലിൻ്റെ ജീപ്പ് കവർന്നത്.പ്രതിയെ നാട്ടുകാർ തടഞ്ഞ് വെച്ച്‌ പൊലീസിന് കൈമാറി. ഗുരുവായൂർ സ്വദേശി ഹംസത്തിനെ ടൗണ്‍ പൊലിസ് അറസ്റ്റ് ചെയ്തു
അതേസമയം ഉസ്താദിന്റെ വേഷത്തില്‍ പള്ളിയില്‍ക്കയറി മോഷണം നടത്തി പ്രതി പിടിയില്‍ . കോഴിക്കോട് ബേപ്പൂർ അരക്കിനാട് കുപ്പിയില്‍ ഷംസുദ്ദീനെ (41) യാണ് അമ്പലവയല്‍ പോലീസ് പിടികൂടിയത്. മഞ്ഞപ്പാറ ജുമാമസ്ജിദില്‍നിന്ന് 1,60,000 രൂപ മോഷ്ടിച്ച സംഭവത്തിലാണ് ഇയാള്‍ പിടിയിലായത്.
അമ്പലവയല്‍-വടുവൻചാല്‍ പാതയില്‍ മഞ്ഞപ്പാറ ടൗണിലുള്ള പള്ളിയിലാണ് ബുധനാഴ്ച പുലർച്ചെ രണ്ടോടെ മോഷണം നടന്നത്. ഓഫീസ് മുറിയുടെ പൂട്ട് അറുത്തുമാറ്റിയാണ് മുറിക്കുള്ളില്‍ കയറിയത്. രണ്ടു മേശവലിപ്പിലായി സൂക്ഷിച്ചിരുന്ന പണമാണ് കവർന്നത്. മോഷണത്തിനുശേഷം പുറത്തിറങ്ങി മറ്റൊരു താഴുപയോഗിച്ച്‌ മുറിപൂട്ടി. താക്കോല്‍ സമീപത്തുതന്നെ വെച്ചശേഷം സ്ഥലംവിട്ടു.
രാവിലെ പള്ളിയില്‍ എത്തിയ സെക്രട്ടറി അലവിയാണ് മോഷണം നടന്നത് മനസ്സിലാക്കിയത്. ഉടൻ അമ്പലവയല്‍ പോലീസില്‍ വിവരമറിയിച്ചു. പരിസരത്തെ നിരീക്ഷണക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് ഉസ്താദിന്റെ വേഷത്തിലെത്തിയ ഒരാള്‍ പള്ളിപ്പരിസരത്തേക്കു കയറുന്നത് കണ്ടത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഷംസുദ്ദീനെ പോലീസ് പിടികൂടിയത്.

Post a Comment

Previous Post Next Post