യുഎഇയില്‍ വീണ്ടും മിസൈലാക്രമണം; എണ്ണ പ്ലാന്റില്‍ തീപിടുത്തം


ദൂബായ്: ഗള്‍ഫ് രാജ്യങ്ങളില്‍ വീണ്ടും ആക്രമണം രൂക്ഷമാക്കി ഇറാന്‍. തങ്ങളെ ലക്ഷ്യം വെച്ചെത്തിയ 15 മിസൈലുകളും നാല് ഡ്രോണുകളും തകര്‍ത്തതായി യുഎഇ അറിയിച്ചു.രാജ്യത്തിന് നേരെ നടക്കുന്ന ആക്രമണങ്ങള്‍ക്ക് തക്കതായ മറുപടി നല്‍കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നും യുഎഇ. എന്നാല്‍ മിസൈല്‍ ആക്രമണവുമായി ബന്ധപ്പെട്ട് ഇറാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഫുജൈറ പെട്രോളിയം ഇന്‍ഡസ്ട്രീസ് സോണിന് നേരെ ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റു. ആക്രമണത്തെ തുടര്‍ന്നുണ്ടായ തീപിടുത്തത്തിലാണ് പരിക്കേറ്റത്. മൂവരും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് യുഎഇയെ ലക്ഷ്യമാക്കി ഇറാന്‍ വീണ്ടും ഡ്രോണുകളും മിസൈലുകളും അയച്ചത്. ഇവയില്‍ ഒരു മിസൈല്‍ കടലില്‍ പതിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണം ഉണ്ടായ ഉടന്‍ തന്നെ യുഎഇയിലെ താമസക്കാരുടെ മൊബൈല്‍ ഫോണുകളിലേക്ക് അടിയന്തര മുന്നറിയിപ്പുകള്‍ എത്തിയിരുുന്നു. മിസൈല്‍ ഭീഷണി ഉള്ളതിനാല്‍ വീടുകള്‍ക്കുള്ളിലും മറ്റ് സുരക്ഷിത സ്ഥലങ്ങളിലും തുടരാനായിരുന്നു അറിയിപ്പ്.
യുഎഇയ്‌ക്കെതിരായി നടത്തുന്ന ആക്രമണങ്ങള്‍ ജിസിസി അംഗരാജ്യത്തിന്റെ പരമാധികാരത്തിന്റെ നഗ്നമായ ലംഘനമാണെന്ന് ജിസിസി സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ബുദൈവി പറഞ്ഞു.

Post a Comment

Previous Post Next Post