ഉറപ്പിക്കാവോ...? കേരളത്തിന്റെ മുഖ്യമന്ത്രിയെ തീരുമാനിച്ചു; ഹൈക്കമാൻഡിൻ്റെ 'സര്‍പ്രൈസ്' പ്രഖ്യാപനം ഇന്ന്


തിരുവനന്തപുരം:  ചരിത്ര വിജയം നേടിയിട്ട് പത്ത് ദിനരാത്രങ്ങള്‍ പിന്നിട്ടിട്ടും കേരളത്തിലെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാതെ കോണ്‍ഗ്രസ്.
രാഹുല്‍ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ഇന്നലെ വൈകീട്ട് അധ്യക്ഷൻ്റെ വസതിയില്‍ കൂടിക്കാഴ്ച നടത്തി. അഞ്ചരയ്ക്ക് തുടങ്ങിയ ചർച്ച വൈകീട്ട് 6.15 വരെ നീണ്ടു.
പിന്നാലെ രാഹുലിനെ കാറില്‍ യാത്രയയ്ക്കാൻ ഖാർഗെയും പുറത്തേക്ക് വന്നു. ഗേറ്റിന് സമീപം കാത്തിരുന്ന മാധ്യമങ്ങള്‍ക്ക് മുന്നിലൂടെ തലയുയർത്തി പോലും നോക്കാതെ ഫോണിലേക്ക് കണ്ണുനട്ടായിരുന്നു രാഹുല്‍ കാറില്‍ ഇരുന്നിരുന്നത്.
ഒടുവില്‍ ഏഴ് മണിയോടെ കോണ്‍ഗ്രസിൻ്റെ മാധ്യമ വിഭാഗം തലവൻ ജയറാം രമേശ് മാധ്യമങ്ങളെ കാണാനെത്തി. കേരളത്തിലെ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ പാർട്ടി തീരുമാനമെടുത്തെന്നും പ്രഖ്യാപനം ഇന്ന് അറിയിക്കാമെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ തീരുമാനം ഇന്നത്തെക്ക് മാറ്റാനുള്ള തീരുമാനത്തിന് പിന്നില്‍ എന്താണെന്ന് വ്യക്തമാക്കാതെയാണ് അദ്ദേഹം പിൻവാങ്ങിയത്.

Post a Comment

Previous Post Next Post