പെട്രോള്‍, ഡീസല്‍ വില വര്‍ധന് ഉടന്‍..!? ഇന്ധനവില കൂട്ടിയെ തീരൂ എന്ന് ഐഎംഎഫ്


നാല് സംസ്ഥാനങ്ങളിലെയും പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തേയും നിയമസഭാ തിരഞ്ഞെടുപ്പ് അവസാനിച്ചതോടെ, പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കുകയാണ്.മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങളും തടസങ്ങളും മാസങ്ങളോളം നീണ്ടുനിന്നിട്ടും, സര്‍ക്കാര്‍ ഇതുവരെ ഇന്ധനവിലകള്‍ നിയന്ത്രിച്ചു നിര്‍ത്തിയിരുന്നു.
ഇന്ധനവില കൂടും എന്ന അഭ്യൂഹങ്ങളെ സര്‍ക്കാര്‍ ആവര്‍ത്തിച്ച്‌ നിഷേധിക്കുന്നുണ്ടെങ്കിലും, പ്രതിസന്ധി നീണ്ടുപോയാല്‍ വില വര്‍ധിപ്പിക്കുന്നത് പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരിന് പരിമിതിയുണ്ടാകും. ഇറാന്‍ യുദ്ധത്തിനു മുമ്പ് ഏതാണ്ട് 70 ഡോളറായിരുന്ന ക്രൂഡ് ഓയില്‍ വില പിന്നീട് 100 ഡോളറിന് മുകളില്‍ എത്തുകയും ഒരു ഘട്ടത്തില്‍ 126 ഡോളര്‍ വരെ ഉയരുകയും ചെയ്തിരുന്നു.
സര്‍ക്കാര്‍ വില നിയന്ത്രിച്ചതിനാല്‍ പൊതുമേഖലാ ഇന്ധനവിതരണ കമ്പനികള്‍ക്ക് വലിയ നഷ്ടം നേരിടേണ്ടി വന്നു. സമീപഭാവിയില്‍ പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധനവ് തള്ളിക്കളയാനാകില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച്‌ പിടിഐ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ക്രൂഡ് ഓയില്‍ വില 100 ഡോളറിന് മുകളിലായിട്ടും, ഗാര്‍ഹിക എല്‍പിജി നിരക്കുകളില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തിയില്ല.
എന്നാല്‍ വാണിജ്യ എല്‍പിജിക്ക് (19 കിലോ) അടുത്തിടെ 993 രൂപ കൂട്ടി. സംസ്ഥാന ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനികള്‍ വാണിജ്യ എല്‍പിജി, വ്യാവസായിക ഡീസല്‍, 5 കിലോ എല്‍പിജി, അന്താരാഷ്ട്ര എയര്‍ലൈനുകള്‍ക്കുള്ള ജെറ്റ് ഇന്ധനം എന്നിവയുടെ വിലയും ചെലവിനനുസരിച്ച്‌ വര്‍ധിപ്പിച്ചു. ഇന്ധനവില വര്‍ധനവ് പ്രതീക്ഷിക്കുന്നതിനിടെ സുപ്രധാന നിരീക്ഷണവുമായി അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) രംഗത്തെത്തിയിരിക്കുകയാണ്.

Post a Comment

Previous Post Next Post