തളിപ്പറമ്പ് : നൃത്താധ്യാപികയായ നവവധുവിനെ ഭർതൃവീട്ടിലെ കിടപ്പുമുറിയിലെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ തളിപ്പറമ്പ് പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു.കരിമ്പത്തെ ആകാശ്‌മോഹന്റെ ഭാര്യയും രമേശന്‍-താര ദമ്പതികളുടെ മകളുമായ സാന്ദ്രതാര(22) യാണ് മരിച്ചത്.ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.നാലുമാസം മുമ്പാണ് വിവാഹിതയായത്.മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലലേക്ക് മാറ്റി.കൊല്ലം സ്വദേശികളായ സാന്ദ്രതാരയുടെ കുടുംബം നേരത്തെ തളിയില്‍ താമസക്കാരായിരുന്നു.ഇപ്പോള്‍ ബാവുപ്പറമ്പിലാണ് താമസം.തളിപ്പറമ്പ് പൊലീസ് ഇൻക്വസ്റ്റ് നടത്തി അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
തളിപ്പറമ്പില്‍ നവവധുവായ നൃത്താധ്യാപിക ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ : പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു
Alakode News
0
Post a Comment