തൃശൂർ: സംസ്ഥാനത്ത് വീണ്ടും കാട്ടാനയാക്രമണത്തില്‍ കർഷകന് ദാരുണാന്ത്യം. അതിരപ്പിള്ളി വൈശേരി സ്വദേശി മോഹനൻ (65) ആണ് കൊല്ലപ്പെട്ടത്.ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു നടുക്കിയ സംഭവം.
വീട്ടുപറമ്പിലിറങ്ങിയ കാട്ടാന കൃഷി നശിപ്പിക്കുന്നത് കണ്ട് അതിനെ തുരത്താൻ ശ്രമിക്കുന്നതിനിടയിലാണ് മോഹനൻ ആക്രമിക്കപ്പെട്ടത്. മോഹനന് നേരെ പാഞ്ഞടുത്ത ആന അദ്ദേഹത്തെ ചവിട്ടിക്കൊല്ലുകയായിരുന്നു. മൃതദേഹം നിലവില്‍ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കഴിഞ്ഞ കുറേക്കാലമായി അതിരപ്പിള്ളി വൈശേരി മേഖലയില്‍ കാട്ടാനശല്യം രൂക്ഷമാണ്. കൊല്ലപ്പെട്ട മോഹനന്റെ വീട്ടുവളപ്പില്‍ കഴിഞ്ഞ ദിവസവും കാട്ടാനയെത്തി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. തുടർച്ചയായുണ്ടാകുന്ന വന്യജീവി ആക്രമണങ്ങളില്‍ വനംവകുപ്പിനെതിരെയും അധികൃതർക്കെതിരെയും പ്രദേശത്ത് ജനരോഷം ശക്തമാകുകയാണ്.
Post a Comment