"ജിമ്മിൽ പോയ മധുരക്കിഴങ്ങോ? മനോജ് മാഷിന്റെ പറമ്പിൽ നിന്ന് കിട്ടിയത് ഒരു 'ഭീമൻ' ഐറ്റം!"

ആലക്കോട്: വലിപ്പം കൊണ്ടും തൂക്കം കൊണ്ടും ശ്രദ്ധേയമായ ഒരു വമ്പൻ മധുരക്കിഴങ്ങ് ആലക്കോടുകാർക്ക് കൗതുകക്കാഴ്ചയാകുന്നു. ഏഴ് കിലോയോളം തൂക്കം വരുന്ന ഈ ഭീമൻ മധുരക്കിഴങ്ങ് വിളവെടുത്തത് വായാട്ടുപറമ്പിലെ
രായരോം ഗവ. ഹൈസ്കൂൾ പ്രധാന അധ്യാപകനായ വായാട്ടുപറമ്പിലെ മനോജ് ജോസഫിന്റെ വീട്ടുപറമ്പിലെ കൃഷിയിടത്തിൽ നിന്നാണ് ഈ അപൂർവ്വ നേട്ടം. കഴിഞ്ഞ വർഷമാണ് അദ്ദേഹം പറമ്പിൽ മധുരക്കിഴങ്ങ് കൃഷി ഇറക്കിയത്. കഴിഞ്ഞ ദിവസം വിളവെടുപ്പ് നടത്തിയപ്പോഴാണ് കർഷകനെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് തൂക്കത്തിൽ വമ്പനായ ഈ മധുരക്കിഴങ്ങ് ലഭിച്ചത്.
ഡിജിറ്റൽ ഡിസ്പ്ലേയുള്ള തൂക്ക മെഷീനിൽ വെച്ചു നോക്കിയപ്പോൾ 6.300 കിലോയിലധികം ഭാരമാണ് ഇതിന് രേഖപ്പെടുത്തിയത്. 

Post a Comment

Previous Post Next Post