ഡല്‍ഹി: രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് കൂട്ടിയത്.
10 ദിവസത്തിനിടെ മൂന്നാം തവണയാണ് വർധന.
ഡല്‍ഹിയില്‍ പെട്രോള്‍ വില 99.51 രൂപയും ഡീസല്‍ നിരക്ക് 92.49 രൂപയുമായി വർധിക്കുമെന്ന് ഡീലർമാർ അറിയിച്ചു. ഈ മാസം ആദ്യം പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 90 പൈസ വർധിപ്പിച്ചിരുന്നു, ആഗോള തലത്തില്‍ അസംസ്കൃത എണ്ണ വില ഉയരുന്നതിനിടെ ഒരു ആഴ്ചയ്ക്കുള്ളില്‍ രണ്ടാമത്തെ തവണയാണ് ഇന്ത്യയില്‍ ഇന്ധന വിലയില്‍ വർധനവ് ഉണ്ടായത്.
പശ്ചിമേഷ്യയിലെ സംഘർഷവും ഹോർമുസ് കടലിടുക്കിന് ചുറ്റുമുള്ള വിതരണ ആശങ്കകളും കാരണം ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയർന്നതിനെത്തുടർന്ന് ഇന്ധന വില ലിറ്ററിന് മൂന്ന് രൂപ വർധിപ്പിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് രണ്ടാമത്തെ വർധനവ് ഉണ്ടായത്.
അതിനിടെ, പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന സംഘർഷത്തിനിടയില്‍ അസംസ്കൃത എണ്ണവില വീണ്ടും ഉയർന്നു. ഫെബ്രുവരിയില്‍ ബാരലിന് ശരാശരി 69 ഡോളറായിരുന്ന ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ബാരലിന് സമീപ മാസങ്ങളില്‍ ഏകദേശം 113-114 ഡോളറായി ഉയർന്നു.
Post a Comment