കൊച്ചി: കെഎസ്‌ആർടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഏർപ്പെടുത്താനുള്ള തീരുമാനത്തിനെതിരെ സ്വകാര്യ ബസ് ഉടമകള്‍ രംഗത്ത്.സൗജന്യം ഏർപ്പെടുത്തിയാല്‍ പൊതു ഗതാഗത സംവിധാനം നശിപ്പിക്കപ്പെടുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ ആരോപിച്ചു. സ്വകാര്യ ബസില്‍ യാത്ര ചെയ്യുന്നവരില്‍ 70 ശതമാനവും സ്ത്രീകളാണ്.
കെഎസ്‌ആർടിസിയില്‍ സൗജന്യം പ്രഖ്യാപിച്ചാല്‍ സ്ത്രീകള്‍ കൂട്ടത്തോടെ സ്വകാര്യ ബസുകളില്‍ കയറാതാകും. ഇത് സ്വകാര്യ ബസ് മേഖലയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് ഇവരുടെ വാദം. സൗജന്യ യാത്ര നല്‍കിയാല്‍, വിദ്യാർഥികള്‍ക്ക് വേണ്ടി മാത്രം സർവീസ് നടത്തേണ്ടി വരും.
ഇത് കെഎസ്‌ആർടിസിയിലെ പോലെ ശമ്പളം ഇല്ലാത്ത അവസ്ഥയിലേക്ക് സ്വകാര്യ ബസ് ജീവനക്കാരും മാറും. സൗജന്യ യാത്ര പ്രഖ്യാപനം യുഡിഎഫ് സർക്കാർ പുനഃപരിശോധിക്കണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെട്ടു.
ബസ് ഉടമകളുമായി ചർച്ച നടത്താതെയാണ് പ്രഖ്യാപനം നടത്തിയത്. ഇത് സംബന്ധിച്ച ആശങ്ക വി.ഡി. സതീശനെ അറിയിച്ചതാണ്. ബസ് ഉടമകളുമായി സർക്കാർ ചർച്ചയ്ക്ക് തയ്യാറാവണമെന്നും ഇവർ ആവശ്യപ്പെട്ടു.
Post a Comment