തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വിതരണത്തിന്റെ സമയപരിധി നീട്ടിയതായി സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു. ഏപ്രില്‍ മാസത്തെ റേഷൻ വിതരണത്തിന്റെ കാലാവധിയാണ് നീട്ടിയത്.പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെയും വിഷുവും പ്രമാണിച്ച് ഏപ്രില്‍, മേയ് മാസത്തെ റേഷൻ ഒരുമിച്ച് നല്‍കിയിരുന്നു. എന്നാല്‍, ചിലയിടങ്ങളിഷ രണ്ട് മാസത്തെ വിഹിതം ഒരുമിച്ച് വിതരണം ചെയ്തതില്‍ ചില പാകപിഴകള്‍ സംഭവിച്ചിരുന്നു.
ഏപ്രിലിലെ വിഹിതം കൈപ്പറ്റുന്നതിന് പകരം പലരും മെയ് മാസത്തിലെ വിഹിതമാണ് വാങ്ങിയത്. തുടർന്ന് ഏപ്രില്‍ മാസത്തെ റേഷൻ വാങ്ങാനുള്ള സമയം നീട്ടിയിരുന്നു. മേയ് 5 വരെയാണ് സമയം നീട്ടിയത്. എന്നാല്‍ ഇപ്പോഴിതാ, സമയം വീട്ടും നീട്ടിയിരിക്കുകയാണ്. മെയ് 15 വരെയാണ് സമയം നീട്ടിയത്.
സിവില്‍ സപ്ലൈസ് വകുപ്പിന്റെ അറിയിപ്പ്
2026 ഏപ്രില്‍ മാസത്തെ റേഷൻ വിതരണം മെയ് 15 (വെള്ളിയാഴ്ച) വരെ നീട്ടിയിട്ടുണ്ട്. തുടർന്ന് മെയ് 16, ശനിയാഴ്ച റേഷൻ കടകള്‍ക്ക് അവധി ആയിരിക്കും. അതേസമയം, ഏപ്രില്‍ 4ന് ആരംഭിച്ചിരുന്ന മെയ് മാസത്തിലെ റേഷൻ വിതരണം തുടരുകയാണ്. മെയ് മാസത്തിലെ റേഷൻ വിഹിതം ഏപ്രില്‍ മാസത്തില്‍ മുൻകൂറായി വാങ്ങാത്തവർക്ക് അത് മെയ് 30 വരെ വാങ്ങാവുന്നതാണ്.
മെയ് മാസത്തിലെ റേഷൻ വിഹിതം
അന്ത്യോദയ അന്ന ജോയന (AAY)
അന്ത്യോദയ അന്ന ജോയന കാർഡിന് 30 കിലോ അരിയും രണ്ട് കിലോ ഗോതമ്പും സൗജന്യമായി ലഭിക്കുന്നതാണ്. കൂടാതെ, 3 പായ്ക്കറ്റ് ആട്ട് ഏഴ് രൂപ നിരക്കില്‍ ലഭിക്കും.
Post a Comment