ലാലേട്ടന്റെ ജന്മദിനത്തില്‍ ദൃശ്യം 3 തിയേറ്ററുകളിലേക്ക്


കാത്തിരിപ്പിനൊടുവില്‍ ദൃശ്യം 3 തിയേറ്ററുകളിലേക്ക്.മോഹൻലാലിന്റെ ജന്മദിനത്തില്‍ തന്നെയാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത് എന്നതാണ് മറ്റൊരു കൗതുകം.
പ്രമുഖ ട്രേഡ് വെബ്‌സൈറ്റായ 'സാക്നില്‍ക്' (Sacnilk) പങ്കുവെച്ച ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, ചിത്രത്തിന്റെ ലോകമെമ്പാടുമുള്ള ആദ്യദിന അഡ്വാൻസ് ബുക്കിംഗ് 25 കോടി രൂപ ഗ്രോസ് കളക്ഷൻ പിന്നിട്ടു കഴിഞ്ഞു. ഇതില്‍ ഇന്ത്യയില്‍ നിന്ന് മാത്രം ഏകദേശം 10.50 കോടി രൂപ ഗ്രോസ് കളക്ഷൻ ലഭിച്ചു, ഇത് രാജ്യത്തുടനീളം ചിത്രത്തിനുള്ള ഡിമാന്റ് ആണ് പ്രതിഫലിപ്പിക്കുന്നത്.
ഈ മോഹൻലാല്‍ ചിത്രത്തിന് വിദേശ വിപണികളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങള്‍, വടക്കേ അമേരിക്ക, യുകെ, ഓസ്‌ട്രേലിയ തുടങ്ങിയ മേഖലകളില്‍ മികച്ച പ്രീ-സെയില്‍സ് റെക്കോർഡാണ് രേഖപ്പെടുത്തുന്നത്.
അതേസമയം, കേരളത്തില്‍ ഇതിനകം തന്നെ ഏകദേശം 6.75 കോടി രൂപയുടെ ശക്തമായ അഡ്വാൻസ് ബുക്കിംഗ് നടന്നിട്ടുണ്ട്. ഇതിന് പുറമെ റിലീസ് ദിനത്തില്‍ വൻതോതിലുള്ള സ്പോട്ട് ബുക്കിംഗും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Post a Comment

Previous Post Next Post