കൊട്ടിയൂര്‍ വൈശാഖ മഹോത്സവം: വാഹന നിയന്ത്രണം മെയ് 28 മുതല്‍;വിശേഷ ദിവസങ്ങള്‍ അറിയാം


കണ്ണൂർ: കൊട്ടിയൂർ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച്‌ പാല്‍ചുരം-ബായ്സ് ടൗണ്‍ ചുരം റോഡില്‍ ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം എർപ്പെടുത്തിയതായി കേളകം പോലീസ് അറിയിച്ചു.
നെയ്യാട്ടം നടക്കുന്ന മെയ് 28 മുതല്‍ ജൂണ്‍ 24 വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
ഭാരവാഹനങ്ങള്‍ നെടുംപൊയില്‍-പേരിയ ചുരം റോഡിലൂടെ പോകണമെന്നാണ് നിർദേശം. വയനാട്ടില്‍ നിന്നും പാല്‍ചുരം വഴി കൊട്ടിയൂരിലേക്ക് വരുന്ന വാഹനങ്ങള്‍ തിരികെ നെടുംപൊയില്‍-പേരിയ ചുരം വഴി പോകണമെന്നും പോലീസ് അറിയിച്ചു. ഉത്സവത്തിനോടനുബന്ധിച്ചുണ്ടാകുന്ന വൻ ജനത്തിരക്ക് നിയന്ത്രിക്കാൻ കന്നഡ സംസാരിക്കാനറിയുന്നവരടക്കം 600 പോലീസ് സേനാംഗങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

കൊട്ടിയൂർ വൈശാഖ മഹോത്സവം: വിശേഷ ദിവസങ്ങള്‍
മെയ് 28 വ്യാഴം: നെയ്യാട്ടം
മെയ് 29 വെള്ളി: ഭണ്ഡാരം എഴുന്നള്ളത്ത്
ജൂണ്‍ അഞ്ച് വെള്ളി: തിരുവോണം ആരാധന
ജൂണ്‍ ഏഴ് ഞായർ: ഇളനീർവെപ്പ്
ജൂണ്‍ എട്ട് തിങ്കള്‍: ഇളനീരാട്ടം, അഷ്ടമി ആരാധന
ജൂണ്‍ 10 ബുധൻ: രേവതി ആരാധന
ജൂണ്‍ 14 ഞായർ: രോഹിണി ആരാധന
ജൂണ്‍ 16 ചൊവ്വ: തിരുവാതിര ചതുശ്ശതം
ജൂണ്‍ 17 ബുധൻ: പുണർതം ചതുശ്ശതം
ജൂണ്‍ 19 വെള്ളി: ആയില്യം ചതുശ്ശതം
ജൂണ്‍ 20 ശനി: മകം കലം വരവ്
ജൂണ്‍ 23 ചൊവ്വ: അത്തം ചതുശ്ശതം, വാളാട്ടം, കലശപൂജ
ജൂണ്‍ 24 ബുധൻ: തൃക്കലശാട്ട്
മെയ് 30ന് അർധരാത്രി ഭണ്ഡാരം അക്കര കൊട്ടിയൂർ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനു മുമ്പും ജൂണ്‍ 20 മകം നാള്‍ ഉച്ച ശീവേലിക്ക് ശേഷവും സ്ത്രീകള്‍ക്ക് അക്കര കൊട്ടിയൂർ ക്ഷേത്രത്തില്‍ പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് കൊട്ടിയൂർ ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസർ അറിയിച്ചു.

Post a Comment

Previous Post Next Post