ദുല്‍ ഹജ്ജ് മാസപ്പിറവി ദൃശ്യമായില്ല, ബലിപ്പെരുന്നാള്‍ മേയ് 28ന്


തിരുവനന്തപുരം: ദുല്‍ ഹജ്ജ് മാസപ്പിറവി ഇന്ന് ദൃശ്യമാകാത്തതിനാല്‍ ബലിപെരുന്നാള്‍ മെയ് 28 വ്യാഴാഴ്ചയായിരിക്കുമെന്ന് പാളയം ഇമാമടക്കമുള്ളവർ അറിയിച്ചു.മേയ് 17 ന് മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ മേയ് 18 (തിങ്കളാഴ്ച) ദുല്‍ഖഅദ് 30 പൂർത്തീകരിച്ച്‌ മേയ് 19 ( ചൊവ്വാഴ്ച) ദുല്‍ഹജ്ജ് ഒന്നും മേയ് 28 (വ്യാഴാഴ്ച) ബലിപ്പെരുന്നാളുമായിരിക്കുമെന്നാണ് അറിയിപ്പ്. പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂർ മുഹമ്മദ്‌ കുഞ്ഞ് മൗലവിയുമാണ് ഇക്കാര്യം അറിയിച്ചത്.

Post a Comment

Previous Post Next Post