സഭാ നാഥനായി തിരുവഞ്ചൂര്‍; 16-ാം കേരള നിയമസഭാ സ്പീക്കറായി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ തിരഞ്ഞെടുത്തു


തിരുവനന്തപുരം: 16-ാം കേരള നിയമസഭയുടെ സ്പീക്കറായി കോട്ടയം നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച്‌ എംഎല്‍എ ആയ തിരുവഞ്ചൂർ രാധാകൃഷ്ണനെ തെരഞ്ഞെടുത്തു.101 വോട്ടുകളാണ് തിരുവഞ്ചൂരിന് ലഭിച്ചത്. പ്രോടേം സ്‌പീക്കർ ജി സുധാകരനാണ് സ്പീക്കറെ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി വിഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും സ്പീക്കറായ തിരുവഞ്ചൂരിനെ ആനയിച്ച്‌ സ്പീക്കർ കസേരയില്‍ ഇരുത്തി.
എല്‍ഡിഎഫും സഭാ ചരിത്രത്തില്‍ ആദ്യമായി ബിജെപിയും സ്‌പീക്കർ സ്ഥാനാർത്ഥികളെ നിറുത്തിയിരുന്നു. മുൻമന്ത്രിയും സീനിയർ കോണ്‍ഗ്രസ് എസി മൊയ്തീൻ ആയിരുന്നു ഇടതുമുന്നണി സ്ഥാനാർത്ഥി. അദ്ദേഹത്തിന് 35 വോട്ടുകള്‍ ലഭിച്ചു ബിജെപിയുടെ സ്ഥാനാർത്ഥി ബിബി ഗോപകുമാറിന് മൂന്ന് വോട്ടാണ് ലഭിച്ചത്. ഭൂരിപക്ഷം വോട്ടും തിരുവഞ്ചൂരിന് തന്നെയാണ് ലഭിച്ചത്.
അരനൂറ്റാണ്ടിന്റെ രാഷ്ട്രീയ പരിചയവും, മൂന്നുപതിറ്റാണ്ടുകാലം നീണ്ട അനുഭവ പാരമ്പര്യവുമായാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭ സ്പീക്കറാകുന്നത്. നിലപാടുകളിലെ കാർക്കശ്യവും ഇടപെടലിലെ ലാളിത്യവുമാണ് മുൻ അഭ്യന്തര മന്ത്രി കൂടിയായ തിരുവഞ്ചൂരിനെ വ്യത്യസ്തനാക്കുന്നത്. എതിർ സ്ഥാനാർത്ഥിക്ക് കിട്ടിയ വോട്ടുകളെക്കാള്‍ കൂടിയ ഭൂരിപക്ഷത്തിലാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തില്‍ നിന്നും വിജയിച്ചത്.

Post a Comment

Previous Post Next Post