ജീവനക്കാര്‍ക്ക് 10,000 രൂപയും 3 ദിവസത്തെ അവധിയും ; മാതൃദിനം, മാതാപിതാക്കള്‍ക്കൊപ്പം ആഘോഷിക്കാൻ ദില്ലി സിഇഒ വക!

ജീവനക്കാര്‍ക്ക് 10,000 രൂപയും 3 ദിവസത്തെ അവധിയും ; മാതൃദിനം, മാതാപിതാക്കള്‍ക്കൊപ്പം ആഘോഷിക്കാൻ ദില്ലി സിഇഒ വക!

കേർപ്പറേറ്റ് ലോകത്തെ കുറിച്ചുള്ള ഏറ്റവും വലിയ പരാതി, ജീവനക്കാർക്ക് ആവശ്യത്തിന് അവധിയില്ലെന്നതാണ്. എന്നാല്‍ ദില്ലിയില്‍ നിന്നുള്ള ഒരു കമ്പനി സിഇഒ, തന്‍റെ ജീവനക്കാർക്ക് മാതൃദിനം അച്ഛനമ്മമാർക്കൊപ്പം ആഘോഷിക്കാനായി 10,000 രൂപയും മൂന്ന് ദിവസത്തെ അവധിയും നല്‍കിയെന്ന് കേട്ടപ്പോള്‍ ഞെട്ടിയത് സമൂഹ മാധ്യമ ഉപയോക്താക്കളായിരുന്നു.ദില്ലിയിലെ പിആർ സ്ഥാപനമായ എലൈറ്റ് മാർക്കിന്‍റെ സ്ഥാപകനും സിഇഒയുമായ രജത് ഗ്രോവറാണ് മാതൃദിനത്തിന് തന്‍റെ ജീവനക്കാർക്ക് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചത്. രജത് ഗ്രോവറിന്‍റെ നടപടി സമൂഹ മാധ്യമങ്ങളില്‍ വലിയ ചർച്ചയ്ക്ക് തന്നെ തുടക്കം കുറിച്ചു.
മൂന്ന് ദിവസവും 10.000 രൂപയും
"ജീവിതകാലം മുഴുവൻ ഞങ്ങളോട് 'അതെ' എന്ന് പറഞ്ഞ ആളുകളോട് ഞങ്ങള്‍ 'ഒരു ദിവസം' എന്ന് പറഞ്ഞുകൊണ്ടേയിരിക്കുന്നു," സിഇഒ രജത് ഗ്രോവർ തന്‍റെ ഇൻസ്റ്റാഗ്രാമില്‍ എഴുതി. "ഞങ്ങളുടെ മാതാപിതാക്കള്‍ ഞങ്ങള്‍ക്ക് അവരുടെ സമയവും സ്വപ്നങ്ങളും ഊർജ്ജവും വർഷങ്ങളും നല്‍കി... ഒരിക്കലും ഒന്നും തിരികെ ചോദിക്കാതെ. ഒരുപക്ഷേ നമ്മള്‍ അവരോട് ഒരു ചോദ്യം ചോദിക്കേണ്ട സമയമായിരിക്കാം. 'നിങ്ങള്‍ എപ്പോഴും ചെയ്യാൻ ആഗ്രഹിച്ച ഒരു കാര്യം എന്താണ്?' എന്നിട്ട് നിശബ്ദമായി അത് സാക്ഷാത്കരിക്കുക." അദ്ദേഹം തന്‍റെ ജീവനക്കാരോടും സമൂഹ മാധ്യമ ഉപയോക്താക്കളോടുമായി കുറിച്ചു. പിന്നാലെ തന്‍റെ ജീവനക്കാർക്ക് അവരുടെ മാതാപിതാക്കളെ മൂന്ന് ദിവസത്തെ വിനോദയാത്രയ്ക്ക് കൊണ്ടുപോകുന്നതിന് 10,000 രൂപയുടെ റീഇംബേഴ്‌സ്‌മെന്‍റും അദ്ദേഹം പ്രഖ്യാപിച്ചു. ഒപ്പം ആ മൂന്ന് ദിവസത്തെ അവധിയക്ക് മുഴുവൻ ശമ്പളവും അദ്ദേഹം വാഗ്ദാനം ചെയ്തു.

Post a Comment

Previous Post Next Post