കരുവൻചാൽ: കരുവൻചാൽ വായാട്ടുപറമ്പ് താവുകുന്ന് മേഖലയിലെ അപകടവളവിൽ വീണ്ടും ചരക്ക് ലോറി അപകടത്തിൽപ്പെട്ടു. തളിപ്പറമ്പിൽ നിന്നും പാത്തൻപാറ മിൽമയിലേക്ക് കാലിത്തീറ്റയുമായി വരികയായിരുന്ന ലോറിയാണ് ഇന്ന് രാവിലെ നിയന്ത്രണം വിട്ട് മറിഞ്ഞത്. താവുകുന്നിലെ ഏറ്റവും താഴത്തെ വളവിലായിരുന്നു അപകടം നടന്നത്.
ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. ലോറി മറിയുന്ന സമയത്ത് ഡ്രൈവർ മാത്രമേ വാഹനത്തിൽ ഉണ്ടായിരുന്നുള്ളൂ. വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് മറിയാൻ തുടങ്ങിയ ഉടനെ ഡ്രൈവർ പുറത്തേക്ക് ചാടിയതിനാൽ വലിയൊരു അപകടം ഒഴിവായി. അദ്ദേഹത്തിന് പരിക്കുകളൊന്നും ഏറ്റിട്ടില്ല.
ലോറിയിലുണ്ടായിരുന്ന കാലിത്തീറ്റ ചാക്കുകൾ റോഡരികിലേക്ക് ചിതറിവീണ നിലയിലാണ്. താവുകുന്ന് വളവിൽ തുടർച്ചയായുണ്ടാകുന്ന അപകടങ്ങൾ നാട്ടുകാരിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.

Post a Comment