ഗുണ്ടല്‍പേട്ടില്‍ കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച്‌ മൂന്ന് കോഴിക്കോട് സ്വദേശികള്‍ക്ക് ദാരുണാന്ത്യം

ഗുണ്ടല്‍പേട്ട്:  കർണാടക ചാമരാജനഗറില്‍ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച്‌ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം.
കോഴിക്കോട് ബേപ്പൂർ സ്വദേശികളാണ് അപകടത്തില്‍പെട്ടത്. ദേശീയ പാത 766-ല്‍ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു അപകടം. അയിഷ നൂരി (41), നോഹ (19), മുഹമ്മദ് അസീർ (37) എന്നിവരാണ് മരിച്ചത്.
മുഹമ്മദ് അസീർ ബെംഗളൂരുവില്‍ ബിഇഎംഎല്ലില്‍ ജോലി ചെയ്തുവരികയായിരുന്നു. നാട്ടില്‍ നിന്ന് മൈസൂരുവിലേക്ക് സഹോദരിയേയും കുട്ടികളേയും കൂട്ടി പോകുന്നതിനിടയിലാണ് അപടം സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു. ഗുണ്ടല്‍പേട്ടില്‍നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന ടിപ്പർ ലോറി കാറില്‍ ചെന്നിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ അയിഷ നൂരിയും നോഹയും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മുഹമ്മദ് അസീറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒമ്പതു വയസ്സുകാരനായ നഹിയാനെ ഗുരുതര പരിക്കുകളോടെ മൈസൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post