സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു


ഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. വിദ്യാർഥികൾക്ക് results.cbse.nic.in, cbse.gov.in, തുടങ്ങിയ ഔദ്യോഗിക വെബ്സൈറ്റുകൾ വഴി മാർക്ക് ലിസ്റ്റുകൾ പരിശോധിക്കാം. റോൾ നമ്പർ, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി, ജനന തീയതി, സെക്യൂരിറ്റി പിന്‍ എന്നിവ നൽകി ലോഗിൻ ചെയ്താൽ സ്കോർ കാർഡ് ലഭ്യമാകും.ഏകദേശം 25 ലക്ഷം വിദ്യാര്‍ഥികളാണ് ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് 11 വരെ നടന്ന പരീക്ഷ എഴുതിയത്. വെബ്സൈറ്റുകളിലെ തിരക്ക് ഒഴിവാക്കാൻ ഇത്തവണ ഡിജി ലോക്കർ (results.digilocker.gov.in), ഉമംഗ് (UMANG) ആപ്പ് എന്നിവ വഴിയും ഫലമറിയാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഇൻ്റർനെറ്റ് സേവനം ലഭ്യമല്ലാത്തവർക്ക് എസ്എംഎസ് വഴി ഫലം അറിയാനുള്ള സൗകര്യം ബോർഡ് ഒരുക്കിയിട്ടുണ്ട്. ഐവിആർഎസ് വഴി ഡൽഹിയിലുള്ളവർക്ക് 24300699 എന്ന നമ്പറിലും, രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിലുള്ളവർക്ക് 011-24300699 എന്ന നമ്പറിലും വിളിച്ചാല്‍ ഫലം അറിയാൻ സാധിക്കും. 7738299899 എന്ന നമ്പറിലേക്ക് സിബിഎസ്ഇ10 റോൾ നമ്പർ, ജനന തീയതി, സ്‌കൂൾ നമ്പർ, സെൻ്റർ നമ്പർ എന്ന സന്ദേശം അയച്ചാൽ ഫലം മൊബൈലിൽ ലഭ്യമാകും.

Post a Comment

Previous Post Next Post