ദില്ലി: ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലെ നുഴഞ്ഞുകയറ്റവും കള്ളക്കടത്തും തടയാൻ വേറിട്ട വഴികള്‍ തേടി അതിർത്തി രക്ഷാ സേന (BSF).വേലി കെട്ടാൻ പ്രായോഗിക ബുദ്ധിമുട്ടുള്ള ചതുപ്പുനിലങ്ങളിലും നദീതീരങ്ങളിലും മുതലകളെയും പാമ്പുകളെയും കാവലിന് ഉപയോഗിക്കുന്നതിനെക്കുറിച്ച് ബിഎസ്‌എഫ് ആഭ്യന്തര ചർച്ചകള്‍ നടത്തിയതായാണ് വിവരം.
ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയുടെ 4,096 കിലോമീറ്ററില്‍ ഏകദേശം 175 കിലോമീറ്ററോളം നദികളും ചതുപ്പുനിലങ്ങളുമാണ്. ഇവിടെ സ്ഥിരമായി വേലികള്‍ നിർമ്മിക്കുക എന്നത് അതീവ ദുഷ്കരമാണ്. ഇത്തരത്തിലുള്ള പ്രദേശങ്ങളില്‍ പ്രകൃതിദത്തമായ കാവല്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് മുതലകളെയും പാമ്പുകളെയും നിയോഗിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. ഇതിന് അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്.
മൃഗങ്ങളെ ഉപയോഗിക്കുന്നതിനൊപ്പം തന്നെ ഡ്രോണുകള്‍, അത്യാധുനിക സെൻസറുകള്‍, ക്യാമറകള്‍ എന്നിവ ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കാനും പദ്ധതിയുണ്ട്. കിഴക്കൻ അതിർത്തിയില്‍ കള്ളക്കടത്ത് സംഘങ്ങള്‍ സജീവമാണ്. ഇതിന് തെളിവായി സമീപകാലത്തുണ്ടായ ചില സംഭവങ്ങള്‍ വാർത്തയില്‍ ചൂണ്ടിക്കാട്ടുന്നു:
സ്വർണ്ണക്കടത്ത്: ഈ വർഷം ജനുവരിയില്‍ പശ്ചിമ ബംഗാളിലെ നാദിയയില്‍ നിന്ന് ഒരു കോടി രൂപയുടെ സ്വർണ്ണ ബിസ്കറ്റുകളുമായി ഒരാളെ പിടികൂടിയിരുന്നു.
Post a Comment