മുംബൈ: പ്രശസ്ത പിന്നണി ഗായിക ആശ ഭോസ്‍ലെ അന്തരിച്ചു. 92 വയസായിരുന്നു. അന്തരിച്ച ഗായിക ലത മങ്കേഷ്കറുടെ സഹോദരിയാണ്. മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ ആശയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 800ലധികം ചിത്രങ്ങളിലായി ആയിരത്തിലധികം ഗാനങ്ങൾ പാടിയിട്ടുണ്ട്. രണ്ട് ദേശീയ പുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 2008ൽ രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്.1933 സെപ്റ്റംബര്‍ 8നാണ് പണ്ഡിറ്റ് ദീനനാഥിന്റെ നാലു മക്കളില്‍ ഒരാളായി ആശയുടെ ജനനം. മജ്ഹാ ബാല എന്ന മറാത്തി സിനിമയിലാണ് ആശ ആദ്യമായി പാടിയത്. 1952 ലെ സംഗ് ദില്‍ എന്ന ചിത്രത്തോടു കൂടി ആശ ഒരു ഗായികയായി ആരാധകരുടെ മനസ്സില്‍ പ്രതിഷ്ഠ നേടി. അതിനു ശേഷം ബിമല്‍ റോയിയുടെ പരിണീത, രാജ്കുമാറിന്റെ ബൂട്ട് പോളിഷ് തുടങ്ങി ചിത്രങ്ങളിലെ ഗാനങ്ങളിലൂടെ ആശ ബോളിവുഡിൽ തന്‍റെ കസേരയുറപ്പിച്ചു.
പ്രശസ്ത ഗായിക ആശ ഭോസ്‍ലെ അന്തരിച്ചു
Alakode News
0
Post a Comment