ഡല്‍ഹി:വിമാന ഇന്ധനവില കുത്തനെ ഉയർന്നതോടെ യാത്രാനിരക്ക് വർധിപ്പിച്ച് രാജ്യത്തെ പ്രമുഖ വിമാനക്കമ്ബനിയായ ഇൻഡിഗോ.ഇന്ധന സർചാർജ് വർധിപ്പിച്ചതോടെ ആഭ്യന്തര, അന്താരാഷ്ട്ര വിമാനയാത്രകള്‍ക്ക് ഇനി ചെലവേറും. ആഭ്യന്തര സർവീസുകളില്‍ ദൂരമനുസരിച്ച് 275 രൂപ മുതല്‍ 950 രൂപ വരെയാണ് വർധന. അന്താരാഷ്ട്ര റൂട്ടുകളില്‍ ഇത് 900 രൂപ മുതല്‍ 10,000 രൂപ വരെയായി ഉയരും.
500 കിലോമീറ്ററില്‍ താഴെയുള്ള ആഭ്യന്തര യാത്രകള്‍ക്ക് 275 രൂപയും 2000 കിലോമീറ്ററിന് മുകളിലുള്ളവയ്ക്ക് 950 രൂപയും അധികം നല്‍കണം. യൂറോപ്യൻ രാജ്യങ്ങളിലേക്കും യുകെയിലേക്കുമുള്ള സർവീസുകള്‍ക്കാണ് അന്താരാഷ്ട്ര തലത്തില്‍ വലിയ വർധനയുള്ളത്. വിമാന ഇന്ധനത്തിന് (ATF) രാജ്യത്ത് 25 ശതമാനത്തോളം വില വർധിച്ചതാണ് ഇൻഡിഗോയെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. കമ്ബനിയുടെ ആകെ പ്രവർത്തനച്ചെലവിന്റെ 40 ശതമാനവും ഇന്ധനത്തിനായാണ് ചെലവിടുന്നത്. പുതുക്കിയ നിരക്കുകള്‍ വ്യാഴാഴ്ച പുലർച്ചെ ഒരു മണി മുതല്‍ നിലവില്‍ വന്നു. ഇന്ധനവില വർധനവ് സാധാരണക്കാരായ വിമാനയാത്രക്കാരുടെ പോക്കറ്റിനെ കാര്യമായി ബാധിക്കുമെന്നുറപ്പായി.
Post a Comment