ഗൂഗിൾ പേയിൽ ഇനി 'പോക്കറ്റ് മണി' ഫീച്ചറും; കുട്ടികൾക്കും സുഹൃത്തുക്കൾക്കും ഇനി സ്വന്തമായി യുപിഐ ഇടപാടുകൾ നടത്താം

ആലക്കോട്: ഡിജിറ്റൽ പേയ്‌മെന്റ് രംഗത്ത് വിപ്ലവകരമായ മാറ്റവുമായി ഗൂഗിൾ പേ. സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ലാത്ത കുട്ടികൾക്കും കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും പണം കൈമാറുന്നതിനും സാധനങ്ങൾ വാങ്ങുന്നതിനും സൗകര്യമൊരുക്കുന്ന 'യുപിഐ സർക്കിൾ' (UPI Circle)എന്ന പുതിയ ഫീച്ചർ ഗൂഗിൾ പേ അവതരിപ്പിച്ചു. പോക്കറ്റ് മണി നൽകുന്നതിന് സമാനമായ രീതിയിൽ പ്രവർത്തിക്കുന്ന ഈ സംവിധാനം വഴി വീട്ടിലെ മുതിർന്നവർക്ക് തങ്ങളുടെ ബാങ്ക് അക്കൗണ്ട് മറ്റുള്ളവർക്ക് പരിമിതമായി ഉപയോഗിക്കാൻ അനുവാദം നൽകാം.എന്താണ് യുപിഐ സർക്കിൾ?
ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്തിട്ടുള്ള പ്രധാന വ്യക്തിക്ക് (Primary User) മറ്റൊരാളെ (Secondary User) തങ്ങളുടെ യുപിഐ സർക്കിളിൽ ചേർക്കാം. ഇതോടെ അക്കൗണ്ടില്ലാത്ത വ്യക്തിക്കും ഗൂഗിൾ പേ വഴി പണമിടപാടുകൾ നടത്താൻ സാധിക്കും.

പ്രധാന പ്രത്യേകതകൾ:
 ചെലവ് പരിധി നിശ്ചയിക്കാം:മാസത്തിൽ പരമാവധി ₹15,000 വരെയാണ് ഇതിലൂടെ ചെലവാക്കാൻ സാധിക്കുക.
 
നിയന്ത്രണം പൂർണ്ണമായും നിങ്ങളുടെ കൈകളിൽ:ഓരോ പേയ്‌മെന്റിനും അക്കൗണ്ട് ഉടമയുടെ അനുമതി (Approval) വേണോ വേണ്ടയോ എന്ന് മുൻകൂട്ടി നിശ്ചയിക്കാം.
 
സുരക്ഷിതമായ നിരീക്ഷണം: ഓരോ ഇടപാട് നടക്കുമ്പോഴും അക്കൗണ്ട് ഉടമയ്ക്ക് ഉടൻ തന്നെ നോട്ടിഫിക്കേഷൻ ലഭിക്കും. ഇത് അനാവശ്യ ചെലവുകൾ ഒഴിവാക്കാൻ സഹായിക്കും.
 
ലളിതമായ ഉപയോഗം:സ്കൂളിൽ പോകുന്ന കുട്ടികൾക്കോ അല്ലെങ്കിൽ സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ അറിയാവുന്ന പ്രായമായവർക്കോ ഇത് വലിയ ഉപകാരമാകും.
കുട്ടികൾക്ക് സ്നാക്സിനോ റീചാർജിനോ മറ്റോ പണം നൽകുന്നതിന് പകരം നിശ്ചിത തുക ലിമിറ്റായി വെച്ച് ഈ ഫീച്ചർ ഉപയോഗിക്കാവുന്നതാണ്. ഗൂഗിൾ പേയുടെ പുതിയ അപ്‌ഡേഷനിൽ ഈ സൗകര്യം ലഭ്യമാണ്.

Post a Comment

Previous Post Next Post