സുഹൃത്തിനെ തലക്കടിച്ച്‌ വീഴ്‌ത്തി രക്ഷപ്പെടുന്നതിനിടെ ട്രെയിൻ തട്ടി മരിച്ചു

കണ്ണൂർ: സുഹൃത്തിനെ തലക്കടിച്ച്‌ വീഴ്‌ത്തി രക്ഷപ്പെടുന്നതിനിടെ ട്രെയിൻ തട്ടി മരിച്ചു. പാപ്പിനിശ്ശേരി സ്വദേശി ഷഫീഖ് (40) ആണ് മരിച്ചത്.
ഷഫീഖിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കളത്തറ വീട്ടില്‍ പ്രശാന്തൻ( 46) ചികിത്സയിലാണ്. പ്രശാന്തന്റെ വീട്ടിലെത്തിയ ഷഫീഖ് ചുറ്റിക ഉപയോഗിച്ച്‌ തലക്കടിക്കുകയായിരുന്നു.
ഇന്ന് രാവിലെ കണ്ണൂർ പാപ്പിനിശ്ശേരിയിലാണ് സംഭവമുണ്ടായത്. പാപ്പിനിശ്ശേരി അങ്കൻവാടിക്ക് സമീപമാണ് പ്രശാന്തൻ താമസിക്കുന്നത്. ഈ വീട്ടിലേക്ക് അതിക്രമിച്ച്‌ കയറിയ ഷെഫീഖ് സെൻട്രല്‍ ഹാളിലെ മേശയുടെ മുകളിലുണ്ടായ പ്ലാസ്റ്റിക് സഞ്ചിയില്‍ നിന്നും ചുറ്റികയെടുത്ത് നിന്നെ കൊല്ലുമെടാ എന്ന് പറഞ്ഞ് തലയ്‌ക്കടിക്കുകയായിരുന്നു വളപട്ടണം പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറില്‍ പറയുന്നു. പ്രശാന്തിനെ ആക്രമിച്ച ശേഷം ഓടി രക്ഷപ്പെടുന്നതിനിടെ ഷെഫീഖിനെ ട്രെയിൻ തട്ടി മരിക്കുകയായിരുന്നു.

Post a Comment

Previous Post Next Post