കോഴിക്കോട്: ജില്ലയിലെ സ്വകാര്യ ആശുപത്രി നേഴ്സുമാരുടെ സമരം അവസാനിച്ചു. ഹോസ്പിറ്റല്‍ മാനേജ്മെന്റുമായി നടത്തിയ ചർച്ചയ്ക്ക് ഒടുവിലാണ് സമരം അവസാനിക്കാൻ തീരുമാനമായത്.നേഴ്സുമാർ മുന്നോട്ടുവെച്ച ശമ്പള വർദ്ധനവ് അടക്കമുള്ള കാര്യങ്ങള്‍ പരിഹരിക്കാം എന്ന ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചത്. ഇതോടെയാണ് ജില്ലയിലെ നേഴ്സുമാരുടെ രാപ്പകല്‍ സമരം അവസാനിച്ചത്.
മിനിമം വേതനം 40000 രൂപയാക്കണം എന്ന് തുടങ്ങിയ വിവിധ ആവശ്യങ്ങളുമായാണ് നേഴ്സുമാർ സമരത്തിന് ഇറങ്ങിയത്. എന്നാല്‍ അതിനിടയില്‍ പലവട്ടം ചർച്ചകള്‍ നടത്തിയെങ്കിലും അതെല്ലാം പരാജയപ്പെടുകയായിരുന്നു. ഇതിനിടെ സംസ്ഥാനത്തെ ചില ആശുപത്രികള്‍ നേഴ്സുമാരുടെ ആവശ്യത്തെ അംഗീകരിച്ചിരുന്നു.
കൂടാതെ നേഴ്സുമാരുടെ സമരത്തെ കർശനമായി നേരിടുമെന്നും ആവശ്യം വരികയാണെങ്കില്‍ ആശുപത്രികള്‍ അടച്ചിടും എന്നും ഹോസ്പിറ്റല്‍ മാനേജ്മെന്റ് അസോസിയേഷൻ പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് ഇപ്പോള്‍ സമരം അവസാനിച്ചത്.
Post a Comment