കൊച്ചി: സമാധാനത്തിന്റെയും പ്രത്യാശയുടെയും സന്ദേശവുമായി ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. വിവിധ ദേവാലയങ്ങളില്‍ അർധരാത്രിയില്‍ ഈസ്റ്റർ ശുശ്രൂഷകള്‍ നടന്നു.ഉയിർത്തെഴുന്നേല്‍പ്പിന്റെ സ്മരണയില്‍ വിശ്വാസികള്‍ ദേവാലയങ്ങളിലെ പ്രാർഥനകളില്‍ പങ്കാളികളായി.
യേശുദേവന്റെ ഉയിര്‍പ്പിനെ അനുസ്മരിച്ചുകൊണ്ട് ഈസ്റ്ററിനെ വരവേറ്റ് ക്രൈസ്തവ വിശ്വാസികള്‍. പീഡാനുഭവങ്ങള്‍ക്കും കുരിശു മരണത്തിനും ശേഷം യേശുക്രിസ്തു മൂന്നാംദിനം ഉയര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ്മയിലാണ് വിശ്വാസികള്‍ ഈസ്റ്റര്‍ അഥവാ ഉയിര്‍പ്പ് തിരുനാള്‍ ആഘോഷിക്കുന്നത്. അന്‍പത് നോമ്പ് പൂര്‍ത്തിയാക്കിയാണ് ഉയിര്‍പ്പ് തിരുനാളിന്റെ പ്രതീക്ഷാനിര്‍ഭരമായ പുലരിയിലേയ്ക്ക് വിശ്വാസികള്‍ കടന്നിരിക്കുന്നത്.
ലോകത്ത് വർധിച്ചുവരുന്ന യുദ്ധങ്ങളിലും അനീതികളിലും തളർന്നുപോകാതെ സമാധാനത്തിനായി നിലകൊള്ളണമെന്ന് ലിയോ പതിനാലാമൻ മാർപ്പാപ്പ ഈസ്റ്റർദിന സന്ദേശത്തില്‍ ആഹ്വാനംചെയ്തു. ഈസ്റ്റർ വിദ്വേഷത്തെ പുറത്താക്കുകയും ഐക്യത്തെ വളർത്തുകയുംചെയ്യുന്നു. സമാധാനത്തിന്റെയും ഐക്യത്തിന്റെയും ഈസ്റ്റർ സന്ദേശം ലോകമാകെ വ്യാപിപ്പിക്കാൻ വിശുദ്ധരുടെ സമർപ്പണം മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന ഈസ്റ്റർശുശ്രൂഷകള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കി.
Post a Comment