കണ്ണൂർ :4.190 കിലോ ഗ്രാം കഞ്ചാവുമായി കുപ്രസിദ്ധ മയക്കു മരുന്ന് വില്‍പ്പനക്കാരൻ അറസ്റ്റില്‍.ബീഹാർ സ്വദേശി ഉസ്മാൻ എന്ന പേരില്‍ അറിയപ്പെടുന്ന സർപറാജ് ഖാൻ എന്നയാളാണ് അറസ്റ്റിലായത്.
എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യല്‍ സ്‌ക്വാഡ് ആണ് പ്രതിയെ കൂടിയത്. എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ ഗണേഷ് ബാബു പി വിക്കും സുഹൈല്‍ പി പി ക്കും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സിയാദ് എസ്സിന്റെ നേതൃത്വത്തില്‍ കാട്ടാമ്പള്ളി, കണ്ണാടിപറമ്പ, വാരം ഭാഗത്തു നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.പ്രതിക്കെതിരെ കണ്ണൂർ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലും ആന്ധ്രാ പ്രദേശിലെ പോലീസ് സ്റ്റേഷനുകളിലും കേസുകള്‍ നിലവില്‍ ഉണ്ട്. പ്രതിയെ കണ്ടു പിടിക്കുന്നതില്‍ അസിസ്റ്റന്റ് ഇസ്പെക്ടർമാരായ അനില്‍ കുമാർ പി കെ അബ്ദുല്‍ നാസർ ആർ പി, പുരുഷോത്തമൻ സി, അജിത്ത് സി പ്രിവൻറ്റീവ് ഓഫീസർമാരായ സുഹൈല്‍ പി പി സിവില്‍ എക്സൈസ് ഓഫീസർമാരായ ഷൈന വി കെ, ഗണേഷ് ബാബു പി വി, ശ്യാം രാജ് എം വി, സായൂജ് വി കെ എന്നിവരാണ് എക്സൈസ് സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതിയെ കണ്ണൂർ കോടതിയില്‍ ഹാജരാക്കും. തുടർ നടപടികള്‍ വടകര NDPS കോടതിയില്‍ നടക്കും.
Post a Comment