കേരളത്തില്‍ പഠിച്ചാല്‍ ജോലി ഉറപ്പ്; ക്ഷേമപെന്‍ഷന്‍ 3000; എല്‍ഡിഎഫ് പ്രകടനപത്രികയില്‍ 60 ഇന പരിപാടികള്‍


കോഴിക്കോട്: വമ്ബന്‍ വാഗ്ദാനങ്ങളുമായി എല്‍ഡിഎഫിന്റെ പ്രകടനപത്രിക. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകടന പത്രിക പ്രകാശനം ചെയ്തത്.
രണ്ട് പുസ്തകങ്ങളായാണ് ഇടതുമുന്നണി പ്രകടന പത്രിക പുറത്തിറക്കിയത്. ക്ഷേമപെന്‍ഷന്‍ 3000 രൂപയാക്കുമെന്നാണ് വാഗ്ദാനം. 60 ഇന പരിപാടികള്‍ പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ പഠനം പൂര്‍ത്തിയാക്കുന്ന എല്ലാവര്‍ക്കും ജോലി, കിടപ്പുരോഗികള്‍ക്ക് സമ്ബൂര്‍ണ ആരോഗ്യപരിരക്ഷ തുടങ്ങിയ വാഗ്ദാനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഈ അധ്യയന വര്‍ഷം അറുപതിനായിരം വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ഉറപ്പാക്കും. പഠനം പൂര്‍ത്തിയാക്കുന്ന എല്ലാവര്‍ക്കും ക്യാമ്ബസ് പ്ലേസ്‌മെന്റ് ഉറപ്പാക്കും. സ്ത്രീകളില്‍ 50 ശതമാനം പേര്‍ക്കും ജോലി ലഭ്യമാക്കും. കേവല ദാരിദ്ര്യം ഇല്ലാതാക്കും. ദരിദ്രരായ അഞ്ച് ലക്ഷം കുടുംബങ്ങളെ കണ്ടെത്തി ദാരിദ്ര്യത്തില്‍ നിന്ന് അവരെ കരകയറ്റും. അഭ്യസ്ഥ വിദ്യരുടെ സംരഭങ്ങള്‍ക്ക് പലിശ രഹിത വായ്പയും എല്‍ഡിഎഫ് വാഗ്ദാനം ചെയ്യുന്നു.
കിടപ്പുരോഗികള്‍ക്ക് സമ്ബൂര്‍ണ പരിരക്ഷ ഉറപ്പാക്കും. ആഗോള മാതൃകയിലുള്ള പരിരക്ഷാ പദ്ധതികള്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി നടപ്പിലാക്കും. അതിവേഗ തെക്ക്-വടക്ക് റെയില്‍പാതയ്ക്ക് വേണ്ടിയുള്ള ശ്രമം തുടരും. യുവജനങ്ങളുടെ പുതിയ സംരഭങ്ങള്‍ക്ക് പലിശരഹിത വായ്പ അനുവദിക്കും. കുടുംബശ്രീ വഴി ഇരുപത് ലക്ഷം വീട്ടമ്മമാര്‍ക്ക് പ്രാദേശിക തൊഴിലുകള്‍ ഉറപ്പാക്കുമെന്നും ഇടതുമുന്നണി വാഗ്ദാനം ചെയ്യുന്നു.
നെല്ലിന്റെ തറവില 35 രൂപയായി വര്‍ധിപ്പിക്കും. നാളികേരം-45, റബര്‍-300 എന്നിങ്ങനെയും തറവില വര്‍ധിപ്പിക്കും. സമുദ്ര പരിഷ്‌കാരം നടപ്പിലാക്കും. അഞ്ച് വര്‍ഷം കൊണ്ട് പശ്ചാത്തല മേഖലയില്‍ രണ്ട് ലക്ഷം കോടി രൂപയുടെ നിക്ഷേപമുണ്ടാകും. ലൈഫ് മിഷനിലൂടെ അവശേഷിക്കുന്ന കുടുംബങ്ങള്‍ക്കും വീട് ഉറപ്പാക്കും. കേരളത്തെ രാജ്യത്തെ ആദ്യ സമ്ബൂര്‍ണ പാര്‍പ്പിട സംസ്ഥാനമാക്കി മാറ്റും. കോഴിക്കോട്ടും, തിരുവനന്തപുരത്തും മെട്രോ റെയില്‍ നടപ്പിലാക്കും.

Post a Comment

Previous Post Next Post