ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്, ഇന്ന് മുതല്‍ 3 ദിവസം ബാങ്ക് അവധി

ഇന്ന് ബാങ്കില്‍ പോകാൻ പ്ലാൻ ചെയ്തിരിക്കുകയാണോ? എങ്കില്‍ നിരാശ ആയിരിക്കും ഫലം. ആർബിഐ കലണ്ടർ പ്രകാരം, സംസ്ഥാനത്ത് ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് ബാങ്കുകള്‍ക്ക് അവധിയായിരിക്കും.
കണക്കെടുപ്പ് ആയതിനാല്‍ ഇന്ന് പണമിടപാട് ഉണ്ടായിരിക്കില്ല.സാമ്പത്തിക വർഷത്തിന്റെ കണക്കെടുപ്പും തുടർന്നു വരുന്ന പൊതു അവധികളുമാണ് ബാങ്ക് പ്രവർത്തനങ്ങളെ ബാധിക്കുന്നത്. ഏപ്രില്‍ 1 ബുധനാഴ്ച, കണക്കെടുപ്പ് ആണ്. ഏപ്രില്‍ 2 പെസഹ വ്യാഴവും ഏപ്രില്‍ 3 ദു:ഖവെള്ളിയും അവധിയാണ്. 
 ബാങ്കുകള്‍ക്കൊപ്പം ട്രഷറികളിലെ പ്രവർത്തനവും തടസപ്പെടും. ഏപ്രില്‍ ഒന്ന് ‘നോ ട്രാൻസാക്ഷൻ ഡേ’ പ്രഖ്യാപിച്ചതിനാല്‍ ട്രഷറികളിലും സാമ്പത്തിക ഇടപാടുകള്‍ നടക്കില്ലെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, ശനിയാഴ്ച രാവിലെ ഏജന്‍സി ബാങ്കുകളില്‍ നിന്ന് പണം ലഭ്യമാക്കിയശേഷമേ ട്രഷറികളില്‍ പെന്‍ഷന്‍, സേവിങ്‌സ് ബാങ്ക് തുടങ്ങിയവ വഴിയുള്ള പണം ഇടപാടുകള്‍ ആരംഭിക്കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post