തിരുവനന്തപുരം: ഹയർസെക്കണ്ടറി പരീക്ഷാഫലം മെയ് 25 ന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
എസ്‌എസ്‌എല്‍സി ഫലം മെയ് മൂന്നാംവാരമെത്തുമെന്നും മന്ത്രി അറിയിച്ചു. ഏപ്രില്‍ 16 മുതല്‍ മെയ് രണ്ടു വരെയായിരിക്കും എസ്‌എസ്‌എല്‍സി മൂല്യനിർണയം നടക്കുക. ഇലക്ഷനും മറ്റ് അവധികളും മൂലമാണ് മൂല്യനിർണയം തുടങ്ങാൻ വൈകിയതെന്നും മന്ത്രി വ്യക്തമാക്കി. 4,17,417 വിദ്യാർത്ഥികള്‍ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു. ഗള്‍ഫ് മേഖലയില്‍ പരീക്ഷ നടത്താൻ അനുകൂല സാഹചര്യമായിരുന്നില്ല. ഹയർസെക്കൻഡറി പരീക്ഷകളും ഗള്‍ഫ് മേഖലയില്‍ റദ്ദ് ചെയ്യേണ്ടിവന്നു.
സ്കൂള്‍ പ്രവേശനത്തിന് പ്രവേശന പരീക്ഷ നടത്താൻ പാടില്ലെന്നും മന്ത്രി നിർദേശിച്ചു. സ്കൂള്‍ അറ്റകുറ്റപണി മെയ് 30ന് മുൻപ് തീർക്കണം. അടുത്ത അധ്യായന വർഷം പ്രവേശനോത്സവം ജൂണ്‍ ഒന്നിന് ആയിരിക്കും നടത്തുക. ഇന്റർണല്‍ മാർക്കിന് പരാതിയുണ്ടെങ്കില്‍ അതിന് പ്രത്യേക കമ്മിറ്റി രൂപീകരിക്കും. വിഷയം പഠിപ്പിക്കുന്ന അധ്യാപകരെ ഉള്‍പ്പെടുത്തിയായിരിക്കും കമ്മിറ്റി. അവധിക്കാലത്ത് ക്ലാസുകള്‍ ഒരിക്കലും അംഗീകരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.കാലാവസ്ഥ വളരെ മോശമാണ്, നല്ല ചൂടാണ്. ഈ സമയത്ത് കുട്ടികളെ ക്ലാസ്സില്‍ ഇരുത്തി ബുദ്ധിമുട്ടിപ്പിക്കുന്നത് എന്തിനാണ്? തൊഴില്‍ വകുപ്പ് 11 മണിമുതല്‍ മൂന്നുമണിവരെ തൊഴില്‍ എടുക്കരുതെന്ന് നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കുഞ്ഞുങ്ങളെ ബുദ്ധിമുട്ടിക്കുന്നത് അനുവദിക്കില്ല. കുട്ടികള്‍ കളിക്കേണ്ട സമയത്ത് കളിക്കണം പഠിക്കേണ്ട സമയത്ത് പഠിക്കണം. വേറെ സിലബസുകള്‍ ആണെങ്കിലും എൻ ഓ സി നല്‍കുന്നത് സംസ്ഥാന സർക്കാരാണ്. അത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എന്തുവേണമെന്ന് പിന്നീട് ആലോചിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Post a Comment