വാണിജ്യ എല്‍പിജി വില കുത്തനെ കൂട്ടി കമ്പനികള്‍. വില 2000 കടന്നു


വാണിജ്യ എല്‍പിജി വില കുത്തനെ കൂട്ടി കമ്പനികള്‍. 19 കിലോ സിലിണ്ടറിന് 195.50 രൂപയാണ് വർധിപ്പിച്ചത്.വില വർധന പ്രാബല്യത്തില്‍ വന്നു. ഇതോടെ കേരളത്തിലെ പുതിയ വില 2092 രൂപയാണ്. നേരത്തെ 1890 രൂപയായിരുന്നു.
അതേസമയം ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയില്‍ മാറ്റമില്ല. മാർച്ച്‌ ഏഴിന് 14.2 കിലോ ഗാർഹിക സിലിണ്ടറിന് 60 രൂപ വർധിപ്പിച്ചിരുന്നു.

Post a Comment

Previous Post Next Post